Jun 27 18:08:28 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യു.എ. ഖാദർ

 

By the same author


യു.എ. ഖാദർ

1935-ൽ റംഗൂണിലെ ‘ബില്ലിൻ’ എന്ന ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ ബർമാക്കാരി ‘മാമൈദി’. പിതാവ്‌ ഃ കേരളീയനായ മൊയ്‌തീൻകുട്ടി ഹാജി. കൊയിലാണ്ടി ഗവണ്മെന്റ്‌ ഹൈസ്‌കൂളിൽ സ്‌കൂൾഫൈനൽ. മദ്രാസ്‌ കോളജ്‌ ഒഫ്‌ ആർട്‌സിൽ ചിത്രകലാപഠനം.

മദിരാശി വാസക്കാലത്ത്‌ കേരള സമാജം സാഹിതീസഖ്യവുമായുളള ബന്ധം എഴുത്തിനു പ്രോത്സാഹനമായി. ‘53 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. ’56-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്‌തൻ. ‘57 മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ ’പ്രപഞ്ചം‘ വാരികയുടെ സഹപത്രാധിപർ. പിന്നീട്‌ ആകാശവാണി കോഴിക്കോട്‌ നിലയത്തിലും മെഡിക്കൽ കോളജ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മെറ്റേണൽ ആൻഡ്‌ ചൈൽഡ്‌ ഹെൽത്തിലും ഗവണ്മെന്റ്‌ ജനറൽ ആശുപത്രിയിലും ജോലി ചെയ്‌തു. ’90-ൽ സർക്കാർ സർവീസിൽനിന്നു വിരമിച്ചു. നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ തുടങ്ങി നാല്‌പതിലേറെ കൃതികളുടെ കർത്താവ്‌. കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1983) ലഭിച്ച തൃക്കോട്ടൂർ പെരുമ, എസ്‌.കെ. പൊറ്റെക്കാട്ട്‌ അവാർഡ്‌ (1993) നേടിയ കഥപോലെ ജീവിതം, അബുദാബി അവാർഡ്‌ ലഭിച്ച ഒരു പിടി വറ്റ്‌ (നോവൽ), ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, വളളൂരമ്മ, റസിയാ സുൽത്താന, ചെങ്കോൽ, ചങ്ങല, അനുയായി, സർപ്പസന്തതി, പവൻമാറ്റ്‌, ആഴം, ഖുറൈശികൂട്ടം, അറബിക്കടലിന്റെ തീരം, ഇണയുടെ വേദാന്തം, മിസ്സിസ്‌ മേനോൻ, യമുനയുടെ ഉറകൾ, കൊടിമരച്ചുവട്ടിലെ മേളം, അരിപ്രാവിന്റെ പ്രേമം, ചെമ്പവിഴം, മാണിക്യം വിഴുങ്ങിയ കാണാരൻ, വായേപ്പാതാളം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, പൂമരത്തളിരുകൾ (നോവലുകൾ), സി.എച്ച്‌. മുഹമ്മദ്‌ കോയ അവാർഡ്‌ ലഭിച്ച കളിമുറ്റം, പന്തലായനിയിലേക്ക്‌ ഒരു യാത്ര, അടിയാധാരം, നാണിക്കുട്ടിയുടെ നാട്‌, സ്രഷ്‌ടാവിന്റെ ഖജാന, ഭഗവതി ചൂട്ട്‌ (നോവലൈറ്റുകൾ), ഇത്തിരിപൂമൊട്ടുകൾ, കാട്ടിലെ കഥകൾ, കോഴി മൂന്നു വട്ടം കൂകുംമുമ്പ്‌, ഏതാനും യുവതികൾ, രാഗലോല, ഇണതേടൽ, പ്രേമപൂർവ്വം, കോയ, പൂക്കൾ വിരിയുമ്പോൾ, ധന്യ, പൊങ്ങുതടികൾ, തൃക്കോട്ടൂർ കഥകൾ, ഖാദർ കഥകൾ, കൃഷ്‌ണമണിയിലെ തീനാളം (കഥാസമാഹാരം), ഖാദറിന്റെ കഥാലേഖനങ്ങൾ, ഖാദർ എന്നാൽ (ആത്‌മകഥാ കുറിപ്പുകൾ), പ്രകാശനാളങ്ങൾ, നന്മയുടെ അമ്മ (ബാലസാഹിത്യം) എന്നിവ കൃതികൾ. സംസ്‌ഥാന ചലച്ചിത്ര അവാർഡ്‌ ജൂറി അംഗം (1990), സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ്‌പ്രസിഡന്റ്‌ (1993), കേരള ലളിതകലാ അക്കാദമി ജനറൽ കൗൺസിൽ അംഗം എന്നീ പദവികളിലിരുന്നു. ഇപ്പോൾ സംഘത്തിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ ബോർഡ്‌ അംഗം. ‘മംഗളം’ ദിനപത്രത്തിന്റെ മലബാർ എഡിഷൻ റെസിഡന്റ്‌ എഡിറ്റർ. എല്ലാ ഗൾഫ്‌ രാജ്യങ്ങളും സന്ദർശിച്ചു. ‘95-ൽ ഭാര്യാസമേതം മക്കാ, മദിന എന്നീ പുണ്യസ്‌ഥലങ്ങൾ സന്ദർശിച്ച്‌ പരിശുദ്ധ ഹജ്ജ്‌കർമ്മം നിർവഹിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited