Nov 13 04:49:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ലീലാ ഓംചേരി

ഡോ. ലീലാ ഓംചേരി

1929 മെയ്‌ 31ന്‌ കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ ജനിച്ചു.

പിതാവ്‌ കമുകറ പരമേശ്വരക്കുറുപ്പ്‌. മാതാവ്‌ ലക്ഷ്‌മിക്കുട്ടിയമ്മ. യശഃശരീരനായ പ്രശസ്‌ത ഗായകൻ കമുകറ പുരുഷോത്തമൻ ഏക സഹോദരനാണ്‌. കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം.

കോളജിൽ കർണാടകസംഗീതം ഐശ്‌ചികവിഷയമായെടുത്ത്‌ പ്രശസ്‌ത വിജയംനേടി. ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ., പിഎച്ച്‌.ഡി. ലഭിച്ചു. തുടർന്ന്‌ ഹിന്ദുസ്‌ഥാനി സംഗീതത്തിൽ ഒന്നാം റാങ്കോടെ ബി.എ. ഡൽഹി യൂനിവേഴ്‌സിറ്റിയുടെ സംഗീതവിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ്‌, യു.ജി.സി.യുടെ നാഷണൽ അസോസ്യേറ്റ്‌ അവാർഡ്‌ തുടങ്ങി പല പുരസ്‌കാരങ്ങളും ലഭിച്ചു.

ഭർത്താവ്‌ ഃ ഓചേരി എൻ.എൻ. പിളള

മക്കൾ ദീപ്‌തി ഓംചേരി ഭല്ല, ശ്രീദീപ്‌ ഓംചേരി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited