Sep 26 16:40:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എൽ. തോമസ്‌കുട്ടി

ഡോ.എൽ. തോമസ്‌കുട്ടി

1964 ഒക്‌ടോബറിൽ ജനനം. സ്വദേശം കിഴക്കേകല്ലട.

കെ.പി. ലാസറിന്റെയും സിലസ്‌റ്റീനാ ലാസറിന്റെയും പുത്രൻ.

കേരള സർവ്വകലാശാലയിൽ നിന്നും, “പരീക്ഷണ പ്രവണതകൾ മലയാള നാടകത്തിൽ- പുളിമാന, സി.ജെ., സി.എൻ., ജി. ശങ്കരപ്പിളള എന്നിവരെ മുൻനിർത്തിയുളള അന്വേഷണം” എന്ന വിഷയത്തിൽ ഡോക്‌ടറേറ്റ്‌ നേടി.

കവി, നാടകപ്രവർത്തകൻ, ചിത്രകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ‘ദേശി’യെന്ന കാമ്പസ്‌ തിയേറ്റർ രൂപീകരിച്ചു. ഇപ്പോൾ കാലിക്കറ്റ്‌ സർവ്വകലാശാല ‘തിയേറ്റർ ഗ്രൂപ്പു’മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

പാലം, മുക്കുവനും ഭൂതവും, 1128-ൽ ക്രൈം 27, അംഗുലീയാങ്കം, ആക്‌ട്‌ വിതൗട്ട്‌ വേർഡ്‌സ്‌, ആൽമരം എന്നിവകൂടാതെ അനവധി ലഘുനാടകങ്ങൾക്കു രംഗപാഠം നൽകിയിട്ടുണ്ട്‌.

‘യുവകവിതക്കൂട്ടം’, ‘കവിതയുടെ നൂറ്റാണ്ട്‌’ എന്നീ സമാഹാരങ്ങളിൽ കവിതയുണ്ട്‌.

കാലിക്കറ്റ്‌ സർവ്വകലാശാലയിലെ മലയാളവിഭാഗത്തിൽ അദ്ധ്യാപകൻ.

ഭാര്യ ഃ മേരിസുജ.

മക്കൾ ഃ മിലാൻ എസ്‌ ടോം, മിലീന എസ്‌ ടോം.

വിലാസം

മലയാളവിഭാഗം,

കാലിക്കറ്റ്‌ സർവ്വകലാശാല,

മലപ്പുറം-673635


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited