Sep 20 01:50:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.പി. വാസുദേവഗുരുക്കൾ

ഇ.പി. വാസുദേവഗുരുക്കൾ

1932-ൽ കോഴിക്കോടിനടുത്തുളള മലാപ്പറമ്പിൽ ജനിച്ചു. പിതാവ്‌ കുന്നംകുളം ചെറുവത്താണി എഴുത്തുപുരയ്‌ക്കൽ പറങ്ങോട്‌ തണ്ടാർ. മാതാവ്‌ കുഞ്ഞമ്മ. സ്‌കൂൾ വിദ്യാഭ്യാസം പ്രാഥമികതലംവരെ. മുത്തച്ഛൻ അയ്യപ്പതണ്ടാരിൽനിന്ന്‌ കളരിയുടെ പ്രാഥമികപാഠങ്ങൾ. ആദ്യഗുരു ചന്തപ്പൻ ഗുരുക്കളായിരുന്നു. അദ്ദേഹത്തിന്റെ ഗുരുവായ പത്രിയിൽ ഗോപാലൻ ഗുരുക്കളിൽനിന്ന്‌ പൂർണ്ണമായി വടക്കൻ സമ്പ്രദായം പഠിച്ചു. വൈദ്യവും സംസ്‌കൃതവും കൂടാതെ വാഴക്കുന്നം തിരുമേനിയിൽനിന്ന്‌ ജാലവിദ്യ, തലശ്ശേരി അച്യുതൻ ഗുരുക്കളിൽനിന്ന്‌ സർക്കസിലെ ഇനങ്ങൾ, തലശ്ശേരി ഭാസ്‌കരനിൽനിന്ന്‌ ജൂഡോ എന്നിവയും. സ്വാമി ബോധാനന്ദസരസ്വതിയുമായുളള ആത്മബന്ധം യോഗയുടെ വാതിൽ തുറന്നു. സ്വാമിജി പുത്തൂരാനിൽനിന്ന്‌ ഹഠയോഗം, കടത്തനാട്ട്‌ തിരുമേനിയിൽനിന്ന്‌ അപൂർവ്വമായ മുദ്രാജ്ഞാനം, കോട്ടയ്‌ക്കൽ കണാരൻ ഗുരുക്കളുടെ നേർശിഷ്യനായ സ്വാമി കൃഷ്‌ണാനന്ദസരസ്വതിയിൽനിന്ന്‌ കളരിമന്ത്രങ്ങൾ, തത്ത്വശാസ്‌ത്രങ്ങൾ എന്നിവയും പഠിച്ചു. 1959-ൽ കടുത്തുരുത്തിയിൽ കളരി പഠിപ്പിക്കൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലേറെ ശിഷ്യന്മാർ,. വേൾഡ്‌ അസോസിയേഷൻ ഒഫ്‌ മാർഷൽ ആർട്‌സിന്റെ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്നു. തപസ്യ പുരസ്‌കാരം, കായികാഭ്യാസ കളരിസംഘത്തിന്റെ മഹാചാര്യപദവി തുടങ്ങിയവ ലഭിച്ചു. ഇന്ത്യയിലുടനീളവും, വിദേശ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്‌.

ഭാര്യ ഃ മീനാക്ഷി. മക്കൾ ഃ മധു, ഡോ. ഷാജി, മിനി.

വിലാസം ഃ അഴകാട്ടിൽ, കടുത്തുരുത്തി. 686604


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited