Sep 22 04:45:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യു.ആർ. അനന്തമൂർത്തി

യു.ആർ. അനന്തമൂർത്തി

1932 ഡിസംബർ 21ന്‌ കർണാടകത്തിൽ ഷിമോഗയിലെ മെലിഗെ ഗ്രാമത്തിൽ ജനിച്ചു. പാരമ്പര്യരിതിയിലുളള പാഠശാലയിൽനിന്ന്‌ സംസ്‌കൃതാഭ്യസനം നടത്തി. മൈസൂർ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ.യും (1956) ഇംഗ്ലണ്ടിലെ ബർമിങ്ങ്‌ഹാം യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പിഎച്ച്‌.ഡി.യും (1966) ലഭിച്ചു. മൈസൂർ യൂനിവെഴ്‌സിറ്റിയിൽ ലക്‌ചറർ (1956, ‘63), റീഡർ (1960-80), പ്രൊഫസർ (1980); അമേരിക്കയിലെ അയോവ (1975), ടുഫ്‌റ്റ്‌സ്‌ (1978), മഹാരാഷ്‌ട്രയിലെ ശിവജി (1982) എന്നീ യൂനിവെഴ്‌സിറ്റികളിൽ വിസിറ്റിങ്ങ്‌ പ്രൊഫസർ, അയോവയിൽ ഐഡാംബീം വിസിറ്റിങ്ങ്‌ പ്രൊഫസർ (1985), ഫുൾബ്രൈറ്റ്‌ സ്‌കോളർ ഇൻ റെസിഡെൻസ്‌ (1987). 1987 മുതൽ ’91 വരെ കോട്ടയത്ത്‌ മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ വൈസ്‌ചാൻസലറായിരുന്നു. നാഷനൽ ബുക്‌ ട്‌റസ്‌റ്റ്‌ ഇന്ത്യയുടെ ചെയർമാനായും സാഹിത്യ അക്കാദമി പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കർണാടക സാഹിത്യ അക്കാദമിയുടെ മികച്ച ചെറുകഥാകൃത്തിനുളള അവാർഡ്‌ (1983), സാഹിത്യപ്രതിഭയ്‌ക്കുളള അവാർഡ്‌ (1984), സാഹിത്യ സേവനങ്ങളെ ആദരിച്ചുകൊണ്ടുളള അവാർഡ്‌ (1988) എന്നിവ ലഭിച്ചു. ഇന്റർനാഷനൽ റൈറ്റിങ്ങ്‌ പ്രോഗ്രാമിൽ വിസിറ്റിങ്ങ്‌ റൈറ്റർ (അയോവ 1975). സർഗാത്‌മക സാഹിത്യത്തിനുളള ഹോമിഭാഭാ ഫേലോഷിപ്പ്‌ (1972-74) ലഭിച്ചിട്ടുണ്ട്‌. 1994ൽ ജ്‌ഞ്ഞാനപീഠപുരസ്‌കാരം ലഭിച്ചു. നിരവധി അന്താരാഷ്‌ട്ര സാഹിത്യ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംസ്‌കാരം, ഭാരതിപുരം, അവസ്‌ഥ, ഭവം (നോവൽ), മൗനി, ചോദ്യം, പച്ചക്കുതിര, എന്നും ഒടുങ്ങാത്ത കഥ, രണ്ടു ദശകങ്ങളിലെ കഥകൾ (കഥ), പ്രജ്‌ഞ്ഞയും പരിസരവും, സന്നിവേശം, സമക്ഷമം, പൂർവാപരം (നിരൂപണം), മുത്തച്‌ഛന്റെ ചുമലിലെ ചുളിവുകൾ, മിഥുനം (കവിത), നഗ്‌നാരാധന എന്തുകൊണ്ട്‌ പാടില്ല? (ലേഖനസമാഹാരം) ഇവ ക,തികൾ. ‘ഘടശ്രാദ്ധ’, ‘സംസ്‌കാര’, ‘അവസ്‌ഥ’ എന്നീ നോവലുകളുടെ ചലച്ചിത്രാവിഷ്‌കാരം ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.

ഭാര്യഃ എസ്തർ. മക്കൾഃ ശരത്‌, അനുരാധ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited