Sep 22 16:32:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ. മുരളീധരൻ പിളള

ഡോ. കെ. മുരളീധരൻ പിളള

1948 ജനുവരി 12-ന്‌ ആലപ്പുഴയിൽ ജനിച്ചു.

ആയുർവേദത്തിൽ ബി.എ.എം., എം.ഡി. ബിരുദങ്ങളും പ്രകൃതിചികിത്സയിൽ എൻ.ഡി.യും. ഷൊർണൂർ കെ.എ. സമാജം ആയുർവേദ കോളജിൽ അദ്ധ്യാപകനായിരുന്നു. ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളജിൽ ലക്‌ചറർ, റീഡർ, പ്രഫസർ, കായചികിത്സാവിഭാഗം മേധാവി, കോളജ്‌ ആശുപത്രി സൂപ്രണ്ട്‌ എന്നീ പദവികളിൽ സേവനമനുഷ്‌ഠിച്ചു. ഇപ്പോൾ പ്രിൻസിപ്പൽ. ബി.എ.എം.എസ്‌. പരീക്ഷാബോർഡ്‌ ചെയർമാൻ, എം.ഡി.പരീക്ഷകൻ, കലിക്കറ്റ്‌ സർവകലാശാല ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ ഫാക്കൽറ്റി അംഗം എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. കേരള ഗവൺമെന്റിന്റെ ആയുർവേദ ഉപദേശകസമിതി അംഗം. വൈദ്യശാസ്‌ത്രവിഷയങ്ങളിൽ ഏതാണ്ട്‌ 1500-ൽ പരം ലേഖനങ്ങൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ അവാർഡ്‌ ലഭിച്ചു. കേരള ഗവൺമെന്റ്‌ തിരുവനന്തപുരം ആയുർവേദ കോളജിൽ സംഘടിപ്പിച്ച ആയുർവേദവിഷയത്തിലെ എഴുത്തുകാരുടെ ശില്‌പശാലയിൽ പങ്കെടുത്തു. ആരോഗ്യമാർഗം, സ്‌ത്രീരോഗങ്ങളും ആയുർവേദവിഷയത്തിലെ എഴുത്തുകാരുടെ ശില്‌പശാലയിൽ പങ്കെടുത്തു. ആരോഗ്യമാർഗം, സ്‌ത്രീരോഗങ്ങളും ആയുർവേദ ചികിത്സയും എന്നിവ കൃതികൾ.

ഭാര്യഃ സുശീല. മക്കൾഃ സിന്ധു, ഇന്ദു.

വിലാസംഃ

പ്രിൻസിപ്പൽ

വൈദ്യരത്നം ആയുർവേദകോളജ്‌

ഒല്ലൂർ-തൈക്കാട്ടുശ്ശേരി പി.ഒ.

തൃശൂർ-680 322


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited