ഡോ. പി. എസ്. വാസുദേവൻ
1966-ൽ തൃശ്ശൂരിനടുത്ത് ചേർപ്പിൽ ജനിച്ചു. അച്ഛൻഃ ശ്രീ. പടിഞ്ഞാറ്റ്യേടത്ത് ശങ്കരൻ ആചാരി (വാസ്തുവിദ്യാവിദഗ്ദ്ധൻ), അമ്മ ഃ തങ്കമ്മ.
ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂൾ, ശ്രീ കേരളവർമ്മ കോളേജ്, തൃശ്ശൂർ മെഡിക്കൽ കോളേജ് (എം.ബി.ബി.എസ്.), തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള മനോരമ, ശാസ്ത്രകൗതുകം, ആരോഗ്യരംഗം (മാതൃഭൂമി) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ധാരാളം ശാസ്ത്ര-വൈദ്യശാസ്ത്ര ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. സ്കൂൾ-കോളേജുകളിലും മറ്റു പൊതുവേദികളിലുമായി ഒട്ടേറെ ‘ക്യാൻസർ’, ‘എയ്ഡ്സ് - ലൈംഗിക’ വിദ്യാഭ്യാസ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ മെഡിക്കൽ കോളേജ് അദ്ധ്യാപകനായി തുടരുന്നു. “എയ്ഡ്സ് അറിയുവാൻ....”, ‘ചികിത്സാ വിജ്ഞ്ഞാനകോശം’, (മോഡേൺ മെഡിസിൻ), “മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ്” (ടെക്സ്റ്റ്), “ബ്ലഡ് ബാങ്ക് മാന്വൽ” തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. അവിവാഹിതൻ.
വിലാസംഃ
ഡോ. പി.എസ്. വാസുദേവൻ
പടിഞ്ഞാറ്റ്യേടത്ത് ഹൗസ്,
പെരുമ്പിളളിശ്ശേരി,
ചേർപ്പ് പി.ഒ., തൃശ്ശൂർ - 680561
ഫോൺ ഃ 421050