Sep 21 13:00:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സി. ഡി. വർഗിസ്‌

ഡോ. സി. ഡി. വർഗിസ്‌

1963-ൽ തൃശ്ശൂരിനടുത്ത്‌ മണ്ണുത്തിയിൽ ജനിച്ചു. സി. ആർ. ദേവസ്സിയും സി. ഡി. മേരിയുമാണ്‌ മാതാപിതാക്കൾ. മണ്ണുത്തി ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂർ സെന്റ്‌ തോമസ്‌ കോളേജിൽ നിന്നും (കോഴിക്കോട്‌ സർവ്വകലാശാല) ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തൃശ്ശൂർ അമലാ ക്യാൻസർ ഹോസ്‌പിറ്റൽ ആൻഡ്‌ റിസർച്ച്‌ സെന്ററിൽനിന്നും ക്യാൻസർ മെഡിസിനിൽ ഡോക്‌ടറേറ്റ്‌ ബിരുദം. തൃശ്ശൂരിൽ കോളേജദ്ധ്യാപകനായ ലേഖകൻ അമല ക്യാൻസർ ആസ്‌പത്രിയിലെ ക്യാൻസർ കൺട്രോൾ പ്രോഗ്രാമിൽ ശാസ്‌ത്രജ്‌ഞ്ഞൻ കൂടിയാണ്‌.

സ്വന്തം ഉത്സാഹത്തിൽ ഇന്ത്യയ്‌ക്കകത്തും പുറത്തുമായി പതിനായിരത്തോളം ക്യാൻസർ - ലൈംഗിക വിദ്യാഭ്യാസ ക്ലാസ്സുകൾ മുഴുമിപ്പിച്ചു കഴിഞ്ഞു. ഒറ്റയ്‌ക്കും (“സ്വയം നശിക്കുന്ന യുവജനങ്ങൾ”, “എയ്‌ഡ്‌സ്‌ ദ കില്ലർ”) പ്രമുഖരുടെ കൂടെ ചേർന്നും (“ലൈംഗികതയിലെ താളപ്പിഴകൾ”) പുസ്‌തകങ്ങളെഴുതിയിട്ടുണ്ട്‌.

ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വിസിറ്റിംഗ്‌ പ്രൊഫസ്സർ. തൃശ്ശൂർ തോപ്പ്‌ സെമിനാരിയിൽ വിസിറ്റിംഗഗഗ്‌ പ്രൊഫസർ.

തൃശ്ശൂർ ആർച്ച്‌ ബിഷപ്പ്‌ ഹൗസിൽ ഫാമിലി അപ്പസ്‌തോലേറ്റിൽ മാര്യേജ്‌ പ്രിപ്പറേഷൻ കോഴ്‌സിലെ പ്രൊഫസ്സർ.

ഭാര്യ ഃ മിനി വർഗ്ഗീസ്‌ (മിൻമിനി)

മകൻ ഃ ക്രൈസ്‌മിൻ വർഗ്ഗീസ്‌ (അപ്പൂസ്‌)

വിലാസം ഃ

ഡോ. സി.ഡി. വർഗീസ്‌

107 - ഹിൽ ഗാർഡൻസ്‌, കുട്ടനെല്ലൂർ പി.ഒ.

തൃശ്ശൂർ - 680014.

ഫോൺ ഃ 0487 - 875523, 370817, 371818


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited