Nov 19 12:22:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. വി.കെ. ജയകുമാർ

ഡോ. വി.കെ. ജയകുമാർ

1945 ഒക്‌ടോബർ 2ന്‌ ചിറയിൻകീഴിൽ ജനിച്ചു. 1970-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന്‌ എം.ബി.ബി.എസ്‌. ബിരുദം നേടി. കോളേജ്‌ ഓഫ്‌ ചെസ്‌റ്റ്‌ ഫിസിഷ്യൻസിൽ ഫെല്ലോഷിപ്പ്‌, സൊസൈറ്റി ഫോർ അഡ്‌വാൻസ്‌ഡ്‌ സ്‌റ്റഡീസ്‌ ഇൻ മോഡേൺ മെഡിസിനിൽ നിന്ന്‌ ഗൈനോക്കോളജിയിൽ ഫെല്ലോഷിപ്പ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ആതുരശുശ്രൂഷാരംഗത്ത്‌ 21 വർഷത്തെ പരിചയം. ആറു വർഷക്കാലം ഗവൺമെന്റ്‌ സർവീസിൽ കുടുംബക്ഷേമ മെഡിക്കൽ ഓഫീസറായി ജോലി നോക്കി. മികച്ച കുടുംബക്ഷേമ പ്രവർത്തനത്തിന്‌ ഗവൺമെന്റിൽ നിന്നും വിവിധ അവാർഡുകളും മെരിറ്റ്‌ സർട്ടിഫിക്കറ്റുകളും കരസ്‌ഥമാക്കി, 1979 മുതൽ അഞ്ചൽ ശബരി ഗിരി ട്രസ്‌റ്റ്‌ ഹോസ്‌പിറ്റലിലെ ചീഫ്‌ മെഡിക്കൽ ഓഫീസറാണ്‌. ഒരു സജീവ വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയാണ്‌ ഇദ്ദേഹം. അഞ്ചൽ ശബരിഗിരി റസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിന്റെയും, ശബരിഗിരി ഹൈസ്‌കൂളിന്റെയും പുനലൂർ ശബരിഗിരി സ്‌കൂളിന്റെയും സ്‌ഥാപകൻ, ഫെഡറേഷൻ ഓഫ്‌ മാനേജ്‌മെന്റ്‌സ്‌ ഓഫ്‌ എഡ്യൂക്കേഷണൽ ഇൻ​‍്‌സറ്റിറ്റ്യൂഷൻസ്‌ ന്യൂഡൽഹിയുടെ സ്‌ഥാപകാംഗം എന്നീ സ്‌ഥാനങ്ങളും വഹിക്കുന്നു.

ഭാര്യഃ സുല. ശബരി ഗിരി റസിഡൻഷ്യൽ സ്‌കൂൾ മാനേജർ.

മക്കൾഃ ദിവ്യ, ലയ, ശബരീഷ്‌.

വിലാസംഃ

‘ശബരി ഗിരി’

അഞ്ചൽ 691 306

കൊല്ലം, കേരള.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited