Nov 20 01:51:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. കുഞ്ഞികൃഷ്‌ണൻ

 

By the same author


കെ. കുഞ്ഞികൃഷ്‌ണൻ

1945 സെപ്‌റ്റംബർ 11ന്‌ കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത്‌ പെരളം എന്ന ഗ്രാമത്തിൽ ജനിച്ചു. പെരളം, കരിവെളളൂർ സ്‌കൂളുകളിൽ വിദ്യാഭ്യാസം. കോഴിക്കോട്‌ ദേവഗിരികോളജിലും കലിക്കറ്റ്‌ സർവകലാശാലയിലും ജന്തുശാസ്‌ത്രവിദ്യാർത്ഥി. പയ്യന്നൂർ കോളജിൽ ജൂനിയർ ലക്‌ചററായി നാല്‌ കൊല്ലം ജോലിചെയ്‌തു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൽ (ന്യൂഡൽഹി) അസിസ്‌റ്റന്റ്‌ എഡിറ്ററായി. തുടർന്ന്‌ കാസർഗോഡ്‌ കേന്ദ്രതോട്ടവിളഗവേഷണകേന്ദ്രത്തിൽ ജൂനിയർ സയിന്റിഫിക്‌ ഓഫീസർ. ദൂരദർശനിൽ അസിസ്‌റ്റന്റ്‌ സ്‌റ്റേഷൻ ഡയറക്‌ടറായി കല്‌ക്കത്തയിലും മദിരാശിയിലും പ്രവർത്തിച്ചു. മദിരാശിയിൽ ഡപ്യൂട്ടി ഡയറക്‌ടായും തിരുവനന്തപുരം ദൂരദർശൻകേന്ദ്രം സ്‌ഥാപിച്ചപ്പോൾ അതിന്റെ ആദ്യത്തെ ഡയറക്‌ടറായും നിയമിക്കപ്പെട്ടു. തിരുവനന്തപുരം കേന്ദ്രത്തിൽ നിന്നുളള മലയാളം പരിപാടികൾ രൂപപ്പെടുത്തുന്നതിലും അതിനെ അക്കാലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി ഉയർത്തുന്നതിലും നിർണ്ണായകമായ പങ്കുവഹിച്ചു. 1992ൽ ഡൽഹി ദൂരദർശൻകേന്ദ്രം ഡയറക്‌ടറായി. 1994 ജൂൺ മുതൽ ദൂരദർശനിൽ ഡെപ്യൂട്ടിഡയറക്‌ടർ ജനറലായി ജോലിചെയ്യുന്നു. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്മ്യൂനിക്കേഷൻ, പൂനെയിലെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌, കോലാലമ്പൂരിലെ ഏഷ്യ പസിഫിക്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ബ്രോഡ്‌കാസ്‌റ്റിങ്ങ്‌ ഡവലപ്‌മെന്റ്‌ എന്നിവിടങ്ങളിൽനിന്ന്‌ ജേർണലിസം, ടെലിവിഷൻ, മാനേജ്‌മെന്റ്‌ എന്നിവയിൽ പ്രത്യേക പരിശീലൻ നേടി. മലയാളത്തിലും ഇംഗ്ലീഷിലും പതിവായി, അന്താരാഷ്‌ട്രീയ പത്രികകളിലടക്കം ലേഖനങ്ങളെഴുതാറുണ്ട്‌. നഗ്‌നവാനരൻ, കാട്ടിലെ കഥകൾ, താക്കോൽ (വിവർത്തനം) ഏഷ്യൻ കഥകൾ, മാന്ത്രികപ്പെട്ടിഃ ടെലിവിഷൻ എന്നീ കൃതികൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭാര്യഃ രാഗിണി. മക്കൾഃ ജയ്‌ദീപ്‌, വിശ്വനാഥ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited