Nov 14 23:55:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സർ ആർതർ കോനൻ ഡോയൽ

 

By the same author


സർ ആർതർ കോനൻ ഡോയൽ

1859 മെയ്‌ 22ന്‌ ബ്രിട്ടനിലെ എഡിൻബറോയിൽ ജനിച്ചു. സ്‌റ്റോണിഹേഴ്‌സ്‌റ്റിലും എഡിൻബറോ സർവകലാശാലയിലും പഠിച്ചു. മെഡിക്കൽബിരുദം നേടിയശേഷം എട്ടു വർഷക്കാലം (1882-1890)പ്രാക്‌ടീസ്‌ ചെയ്‌തു. ബഹുമുഖപ്രതിഭയുടെ ഉടമയായ ഡൊയൽ വിവിധ പ്രവർത്തനങ്ങളിൽ പേരും പെരുമയും നേടി. ഡോക്‌ടറെന്ന നിലയ്‌ക്കു മാത്രമാണദ്ദേഹം പരാജയപ്പെട്ടത്‌. ‘ദ വൈറ്റ്‌ കമ്പനി’ തൊട്ട്‌ പല പ്രസിദ്ധ ചരിത്രനോവലുകളും ശ്രദ്ധേയങ്ങളായ ശാസ്‌ത്രനോവലുകളും രചിച്ചിട്ടുണ്ട്‌. എന്നാൽ, അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയത്‌ 1887 തൊട്ട്‌ രചിച്ച ഷെർലക്‌ ഹോംസ്‌ കഥകളാണ്‌. ‘ ഒന്നാം ലോക മഹായുദ്ധത്തിന്റെ ചരിത്രം’ (ആറു വാല്യം) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ഗ്രന്ഥകർത്താവ്‌ എന്ന നിലയ്‌ക്കു മാത്രമല്ല കോനൻ ഡൊയൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്‌. നേവിയുടെ ലൈഫ്‌ജാക്കറ്റ്‌ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിലൊന്നുമാത്രം. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്‌ ഫുട്‌ബോൾ ടീമുകളിൽ പ്രമുഖാംഗമായിരുന്നു. 1911ൽ നടന്ന പ്രിൻസ്‌ ഹെന്റി മോട്ടോർ ഓട്ടമത്സരത്തിൽ അദ്ദേഹം ബ്രിട്ടീഷ്‌ ടീമിലുണ്ടായിരുന്നു; ഒന്നാംതരം ഗുസ്‌തിക്കാരനും ബില്ലിയാഡ്‌സ്‌ കളിക്കാരനുമായിരുന്നു ഡൊയൽ.

1930 ജൂലൈ 7നു മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited