Sep 22 08:24:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫെയ്‌ദോർ ദസ്‌തയെവ്‌സ്‌കി

ഫെയ്‌ദോർ ദസ്‌തയെവ്‌സ്‌കി

പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ 1821 നവംബർ 21ന്‌ ജനിച്ചു. സാറിസ്‌റ്റ്‌ റഷ്യയിൽ. സൈനിക എൻജിനിയറിംഗ്‌ കോളജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുകാലം സർക്കാർജോലി നോക്കിയെങ്കിലും അതിൽ തുടർന്നില്ല. പുരോഗമനാശയങ്ങൾ വച്ചുപുലർത്തിയ ഒരു സംഘത്തിൽ അംഗമായതിനാൽ അറസ്‌റ്റ്‌ ചെയ്യപ്പെട്ടു. വധശിക്ഷ ലഭിച്ചെങ്കിലും പിന്നീട്‌ ശിക്ഷ നാടുകടത്തലായി. പത്തു വർഷം സൈബീരിയയിൽ തടവുകാരനായിരുന്നു. സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിൽ തിരിച്ചെത്തി ഒരു മാസികയുടെ പത്രാധിപരാവുകയും സാഹിത്യരചനയിൽ വ്യാപൃതനാവുകയും ചെയ്‌തു. പീഡാനുഭവങ്ങളിലൂടെയെ മനുഷ്യനു മോചനമുളളൂ എന്നു വിശ്വസിച്ച്‌ സ്വന്തം രചനകളെ നിന്ദിതരും പീഡിതരുമായ സഹജീവികളുടെ ഇതിഹാസഗാഥകളാക്കി മാറ്റി.

1881 ഫെബ്രുവരി 9ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited