കെ.എ.സെബാസ്റ്റ്യൻ
ചേർത്തല താലൂക്കിലെ ചെത്തിയിൽ 1963-ൽ ജനിച്ചു.
പിതാവ്ഃ കാരക്കാട്ട് സഞ്ചോൺ ആന്റണി.
മാതാവ്ഃ ജോസഫീന.
സെന്റ് തോമസ് എൽ.പി. സ്കൂൾ ചെത്തി, ബോയ്സ് ഹൈസ്കൂൾ കണിച്ചുകുളങ്ങര, സെന്റ് മൈക്കിൾസ് കോളജ് ചേർത്തല, കാർമൽ പോളിടെക്നിക് ആലപ്പുഴ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം, ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയെടുത്തതിനുശേഷം കേരളത്തിലും മുംബൈയിലും കുറെനാൾ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. അഞ്ചുവർഷം മണ്ണാർക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ ഇൻവെസ്റ്റിഗേറ്ററായിരുന്നു. അതിൽതന്നെ രണ്ടരക്കൊല്ലം ഡെപ്യൂട്ടേഷനിൽ അക്ഷരതീരം പദ്ധതിയിൽ അസ്സ്റ്റന്റ് പ്രോജക്ട് ഓഫീസറായും മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ സാക്ഷരതാ കോ-ഓർഡിനേറ്ററായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ വൈദ്യുതി ബോർഡിന്റെ വൈറ്റില മേജർ സെക്ഷനിൽ മീറ്റർ റീഡർ. 1991 ഏപ്രിൽ ദേശാഭിമാനി വാരികയിൽ വന്ന വയലറ്റ് നിറമുളള പകൽ ആദ്യകഥ.
ഭാര്യഃ നിമ്മി.
മകൾഃ റോസ്മേരി
വിലാസംഃ
കാരക്കാട്ട്
ചെത്തി
ആലപ്പുഴ ജില്ല
688 530