Dec 17 14:15:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. ടോണി മാത്യു

പ്രൊഫ. ടോണി മാത്യു

1949 മെയ്‌ 17-ന്‌ വെണ്ണിക്കുളത്തു ജനിച്ചു. പിതാവ്‌ഃ ഇളപ്പുങ്കൽ പൊത്തൻ മാത്യു. അമ്മഃ അച്ചുക്കുട്ടി. മലയാളത്തിൽ മാസ്‌റ്റർ ബിരുദമെടുത്തു. കുറെക്കാലം പത്രപ്രവർത്തനത്തിലേർപ്പെട്ടിരുന്നു. ‘ഹരിഃശ്രീ’ മാസികയുടെ പത്രാധിപരായിരുന്നിട്ടുണ്ട്‌. 1978 മുതൽ റാന്നി സെന്റ്‌ തോമസ്‌ കോളജിൽ മലയാളം അദ്ധ്യാപകൻ. മഹാത്മാഗാന്ധി സർവകലാശാല ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ അംഗമായിരുന്നിട്ടുണ്ട്‌. മുഖ്യമായും സാഹിത്യവിമർശനരംഗത്ത്‌ പ്രവർത്തിക്കുന്നു. അഭിവീക്ഷണം, നോവൽപരിചയം, നോവൽപര്യടനം, രചനയുടെ രതിമൂർച്‌ഛ, ഋഷിപ്രോക്‌തം, ക്രൈസ്‌തവസന്ദേശം സാഹിത്യത്തിൽ, എം.ടി.യുടെ സർഗപ്രപഞ്ചം, വെളിച്ചത്തിന്റെ നുറുങ്ങുകൾ, സർഗക്രിയാസാരം, പുരാണ പ്രശ്‌നോത്തരി എന്നിവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ ലൗലി. മക്കൾഃ ഹരിത, മൃദുല, യദു.

വിലാസം

‘ഹരിഃശ്രീ’

വെണ്ണിക്കുളം-696544

ഫോൺഃ 0473-650608


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited