Nov 16 01:01:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മസനോബു ഫുക്കുവോക്ക

മസനോബു ഫുക്കുവോക്ക

1913-ൽ തെക്കൻ ജപ്പാനിലെ ഷിക്കോക്കു എന്ന ദ്വീപിലെ ഒരു ചെറിയ കർഷക ഗ്രാമത്തിൽ ജനിച്ചു. ചെറുപ്പത്തിൽ യോക്കഹോമയിൽ എത്തി സസ്യരോഗവിദഗ്‌ദ്ധനാകാൻ മൈക്രോബയോളജിയിൽ പരിശീലനം നേടി. പഠനത്തിനുശേഷം അഗ്രിക്കൾച്ചറൽ കസ്‌റ്റംസ്‌ ഇൻസ്‌പെക്‌ടറായി കുറച്ചു വർഷം ജോലി ചെയ്‌തു. ഇരുപത്തിയഞ്ചാം വയസ്സിൽ ആധുനിക കൃഷിശാസ്‌ത്രത്തിൽ വിശ്വാസം നഷ്‌ടപ്പെട്ട്‌ ശാസ്‌ത്രനേട്ടങ്ങളെ ചോദ്യം ചെയ്‌തു തുടങ്ങി. മാനവ സംസ്‌കാരത്തിന്റെ എല്ലാ നേട്ടങ്ങളും പ്രകൃതിയുടെ സാകല്യത്തിൽ നിഷ്‌പ്രഭമാണെന്ന ഉൾക്കാഴ്‌ചയിൽ എത്തിച്ചേർന്നു. ആ ദർശനത്തിന്റെ സാക്ഷാത്‌കാരത്തിനായി ജോലി ഉപേക്ഷിച്ച്‌ കൃഷിയിലേർപ്പെട്ടു. കഴിഞ്ഞ 60 വർഷമായി ആധുനിക കൃഷിയുടെ ദൂഷ്യഫലങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന പ്രകൃതികൃഷിയുടെ ഒരു രീതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പ്രകൃതികൃഷിക്ക്‌ യന്ത്രങ്ങളോ രാസവസ്‌തുക്കളോ ആവശ്യമില്ല. കളകൾ നീക്കം ചെയ്യേണ്ട കാര്യമില്ല. നിലം ഉഴുകുകയോ മുൻകൂട്ടി തയ്യാർ ചെയ്‌ത കമ്പോസ്‌റ്റ്‌ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. മണ്ണിന്റെ ഫലഭൂയിഷ്‌ഠത നിലനിർത്തിക്കൊണ്ടുതന്നെ വിനിയോഗിക്കപ്പെടുന്ന ഊർജ്ജവും യത്നവും കുറച്ചു കൊണ്ട്‌ മികച്ച ഫലത്തോടെ വിളകൾ കൃഷിചെയ്യുന്ന രീതിയാണ്‌ ഇത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited