Sep 24 09:29:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. പി.സി. കർത്താ

പ്രൊഫ. പി.സി. കർത്താ

1937 ജൂലൈ 11 ന്‌ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. അച്‌ഛൻ ഃ അങ്കമാലി പന്തപ്പിളളിയിൽ മാധവൻപിളള. അമ്മ ഃ ഗോമതിയമ്മ. പറവൂർ ഗവണ്മെന്റ്‌ ഹൈസ്‌ക്കൂളിലും ആലുവ യു.സി. കോളജിലും പഠിച്ചു. 1960-ൽ ഫിസിക്‌സ്‌ എം.എസ്സി. പാസ്സായി. 1960 മുതൽ ‘63 വരെ കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജിൽ ഫിസിക്‌സ്‌ ലക്‌ചറർ. തുടർന്ന്‌ ഗവണ്മെന്റ്‌ കോളജിൽ. ലക്‌ചറർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ നിലകളിൽ കേരളത്തിലെ പല ഗവണ്മെന്റ്‌ കോളജുകളിലും പ്രവർത്തിച്ചു. കോഴിക്കോട്‌ സർവകലാശാലയുടെ യു.ജി. (ഫിസിക്‌സ്‌) ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസിലും ഫാക്കൽറ്റി ഒഫ്‌ സയൻസിലും മഹാത്‌മാഗാന്ധി സർവകലാശാലയുടെ പി.ജി. (ഫിസിക്‌സ്‌) ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസിലും അംഗമായിരുന്നിട്ടുണ്ട്‌. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. ഇപ്പോൾ സ്‌ഥിരതാമസം തൃശൂർ ജില്ലയിൽ വടക്കേക്കാട്‌ എന്ന സ്‌ഥലത്ത്‌.

ഭാര്യ ഃ സുലോചന. മക്കൾ ഃ ചിത്ര, മധു.

പ്രധാനകൃതികൾഃ പഴഞ്ചൊൽപ്രപഞ്ചം, കേരളത്തിലെ അന്ധവിശ്വാസങ്ങൾ, ഓണവിജ്‌ഞ്ഞാനകോശം, സൗരപ്രപഞ്ചം, ഊർജം, വെളിച്ചത്തിന്റെ തുളളികൾ, നവലേഖനം, ഒരു കോളേജധ്യാപകന്റെ കുറിപ്പുകൾ, ആചാരാനുഷ്‌ഠാനകോശം.

വിലാസം

കല്ലൂക്കട്ടയിൽ ഹൗസ്‌

വടക്കേക്കാട്‌

തൃശൂർ - 679562


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited