May 26 14:31:47 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എൽ. മോഹനവർമ്മ

 

By the same author


കെ.എൽ. മോഹനവർമ്മ

1936-ൽ ചേർത്തലയിൽ ജനിച്ചു. പിതാവ്‌ പ്രസിദ്ധ ജ്യോതിശ്ശാസ്‌ത്രജ്‌ഞ്ഞനായിരുന്ന അഡ്വക്കേറ്റ്‌ എം. ആർ. കെരളവർമ്മ. മാവേലിക്കര, മാന്നാർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ പഠിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും കോളജ്‌ വിദ്യാഭ്യാസം. അക്കൗണ്ട്‌സിലും മാനേജ്‌മെന്റിലും ബിരുദങ്ങൾ. ഇൻഡ്യാ ഗവൺമെന്റ്‌ സർവ്വീസിൽനിന്നും വോളന്ററി റിട്ടയർമെന്റ്‌ വാങ്ങി. കുറച്ചുകാലം പൈകോ പബ്ലിക്കേഷൻസിന്റെ ചീഫ്‌ എഡിറ്ററായും, രണ്ടു വർഷം കുവൈടിൽ ബ്രിട്ടീഷ്‌ കമ്പനിയിൽ അക്കൗണ്ട്‌സ്‌ മാനേജരായും ജോലി ചെയ്‌തു. ഉത്തരേന്ത്യയിലും മദ്ധ്യേന്ത്യയിലും ഉൾനാടൻ ഗ്രാമങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കായികവിനോദങ്ങളും ചരിത്രവുമാണ്‌ ഇഷ്‌ടപ്പെട്ട വിഷയങ്ങൾ. രണ്ടു ഡോക്യുമെന്ററി ചിത്രങ്ങൾ- അവയിലൊന്ന്‌ തിരുവിതാംകൂർ മഹാരാജാവിനെക്കുറിച്ചുളളത്‌ പ്രശസ്‌തി നേടി - കുട്ടികൾക്കുവേണ്ടി മലയാളത്തിൽ ഒരു സിനിമ, രണ്ടു തിരക്കഥകൾ, നാലഞ്ചു പരസ്യചിത്രങ്ങൾ ഇവ സ്വന്തമായി ചെയ്‌തിട്ടുണ്ട്‌. ഇംഗ്ലീഷിലും എഴുതാറുണ്ട്‌. ഒരു ഇംഗ്ലീഷ്‌ നോവൽ ഽഇ​‍ൂടൂനനൂജ ൺപചപന ശൂടപ​‍െഽ പൂർത്തിയാക്കി. മിക്ക ഭാരതീയ ഭാഷകളിലേക്കും കഥകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ചില കഥകൾ ടെലിവിഷനിൽ സിരിയലായി പ്രതയക്ഷപ്പെട്ടിട്ടുണ്ട്‌. ഒന്നര വർഷം കേരളസാഹിത്യഅക്കാദമിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ മുഴുവൻ സമയവും എഴുത്തിന്‌ വിനിയോഗിക്കുന്നു. ഋനുസന്ധി, ആരണ്യപർവം, ശാപം, ചംബൽ, ജലലേഖകൾ, വീരരാഘവൻ, ഇന്നലെയുടെ ബാക്കി, സസ്‌നേഹം, ഓഹരി, വൃന്ദാവനത്തിലെ രാധ, നീതി, നക്ഷത്രങ്ങളുടെ തടവുകാരി, ഷോർട്ട്‌ സർക്യൂട്ട്‌, സിനിമ സിനിമ, പ്രൈവറ്റ്‌ ലിമിറ്റഡ്‌, അയാനയം, സ്‌റ്റോക്‌ എക്‌സ്‌ചേഞ്ച്‌, പ്രിക്കറ്റ്‌, സാന്ത്വനം, തൃപ്പടിദാനം, പാർപ്പിടം, അധിനിവേശം, സെറ്റിൽമെന്റ്‌, ഗോൾ (നോവലുകൾ), ഫ്രം ബസ്‌തർ വിത്ത്‌ ലൗ, നീ, മോചനം, പ്രതീക്ഷ, നമ്മൾ പഥികർ, യുവേഴ്‌സ്‌ ഒബീഡിയന്റിലി, അപ്പോയന്റ്മെന്റില്ലാത്ത അതിഥി, ഗൾഫ്‌ കഥകൾ, അകലെയുളള കൂടാരങ്ങൾ, റോസ്‌മേരി, പെൻഗ്വിൻ (കഥാസമാഹാരങ്ങൾ), പ്രൊഫസറുടെ ലോകം, അനശവരതയുടെ ഗാഥ (ഹാസ്യം) എന്നിവയാണു പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ. അപ്പോയന്റ്മെന്റില്ലാത്ത അതിഥിക്ക്‌ ബ്രിട്ടീഷ്‌ കൗൺസിൽ അവാർഡ്‌, റോസ്‌മേരിക്ക്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യാ അവാർഡ്‌, ഓഹരിക്ക്‌ കേരളസാഹിത്യ അക്കാദമി അവാർഡും അബുദാബി മലയാളി സമാജം അവാർഡും അയാനയത്തിന്‌ തോപ്പിൽ രവി അവാർഡും.

ഭാര്യ രാധാവർമ്മ. മക്കൾ ഃ സുഭാഷ്‌, മകൾ കവിത.

വിലാസം

എം.ഐ.ജി. 429, പനമ്പിളളി നഗർ,

കൊച്ചി - 682036


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited