Sep 20 01:41:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാല്‌മീകി

വാല്‌മീകി

രാമായണകർത്താവായ വാല്‌മീകി ഭാരതത്തിന്റെ ആദികവികൂടിയാണ്‌. ശ്രീരാമന്റെ കാലഘട്ടത്തിലാണ്‌ വാല്‌മീകിയും ജീവിച്ചിരുന്നത്‌ എന്നു കരുതുന്നു. അയോദ്ധ്യയുടെ തെക്കുഭാഗത്തുനിന്ന്‌ ഉത്ഭവിക്കുന്ന തമസാനദിയുടെ തീരത്തായിരുന്നു വാല്‌മീകിയുടെ ആശ്രമം. അവിടെവച്ചാണ്‌ അദ്ദേഹം രാമായണം രചിച്ചത്‌. അയോദ്ധ്യയിൽനിന്ന്‌ മധുരയ്‌ക്കു പോകുന്ന മാർഗത്തിലായിരുന്നു വാല്‌മീകിയുടെ ആശ്രമമെന്നും അതുകൊണ്ടാണ്‌ ലവണാസുരവധത്തിനുപോയ ശത്രുഘ്‌നന്‌ വാല്‌മീകിയുടെ ആശ്രമത്തിൽ ഒരു രാത്രി കഴിച്ചുകൂട്ടാൻ സാധിച്ചതെന്നും സങ്കല്പമുണ്ട്‌. വാല്‌മീകി ആദിയിൽ കാട്ടാളനായിരുന്നു എന്ന കഥ ആർഷരാമായണത്തിലില്ല. ശ്രീരാമനാൽ ഉപേക്ഷിക്കപ്പെട്ട സീത വാല്‌മീകിയുടെ ആശ്രമത്തിൽവച്ചാണ്‌ കുശലവൻമാരെ പ്രസവിച്ചത്‌. അവരുടെ ഗുരുസ്‌ഥാനം വാല്‌മീകിക്കായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited