Nov 17 16:25:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശൂരനാട്‌ രവി

ശൂരനാട്‌ രവി

1943-ൽ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട്‌ ഗ്രാമത്തിൽ ജനിച്ചു.

അച്‌ഛൻഃ പരമുപിളള. അമ്മഃ ഭവാനി അമ്മ.

അടൂരിനടുത്തുളള മണ്ണടി ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. 1998ൽ വിരമിച്ചു. 1989-ൽ ബാലസാഹിത്യത്തിനുളള എൻ.സി.ഇ.ആർ.ടി.നാഷണൽ അവാർഡ്‌ അരിയുണ്ട എന്ന കൃതിക്ക്‌ ലഭിച്ചു. ഓണപ്പന്ത്‌, കിളിപ്പാട്ടുകൾ, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കൽപ്പാട്ട്‌, അക്ഷരമുത്ത്‌, എന്നിവയ്‌ക്കു പുറമേ തമിഴിൽ നിന്ന്‌ പല നാടോടിക്കഥകളും മലയാളത്തിലേക്ക്‌ തർജമ ചെയ്‌തിട്ടുണ്ട്‌. എഡ്വിൻ ആർനോൾഡിന്റെ ‘ലൈറ്റ്‌ ഒഫ്‌ ഏഷ്യ’, ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാനകല്‌പലത എന്നിവ വിവർത്തനംചെയ്‌തു. കേരള നാടൻ കലാപരിഷത്തിന്റെ സ്‌ഥാപകനും ഫോക്‌ലോർ സൊസൈറ്റി ഒഫ്‌ ഇന്ത്യയിൽ അംഗവും.

ഭാര്യഃ ചെമ്പകക്കുട്ടി അമ്മ.

മക്കൾഃ ഡോ.ഇന്ദുശേഖർ, ശ്രീലേഖ, ശ്രീലക്ഷ്‌മി.

വിലാസംഃ

രവീന്ദ്രഭവനം

കാക്കാക്കുന്ന്‌ പി.ഒ.

ശൂരനാട്‌, കൊല്ലം 690 522


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited