Nov 15 17:43:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എം.ജി. കേശവൻ

പ്രൊഫ. എം.ജി. കേശവൻ

മേനാമ്പറമ്പിൽ ഗോവിന്ദൻ വൈദ്യരുടെയും നാരായണി ഗോവിന്ദന്റെയും കനിഷ്‌ഠപുത്രനായി 1933 ആഗസ്‌റ്റ്‌ 29-ന്‌ രാമപുരത്തു ജനിച്ചു. രാമപുരം സെന്റ്‌ അഗസ്‌റ്റിൻ ഹൈസ്‌കൂളിൽനിന്നും 1951-ൽ മെട്രിക്കുലേഷനും പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ 1953-ൽ ഇന്റർമീഡിയറ്റും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽനിന്നും 1955-ൽ ഊർജ്ജതന്ത്രത്തിൽ ബി.എസ്‌സിയും ഉജ്ജയനി വിക്രം യൂണിവേഴ്‌സിറ്റിയിൽനിന്നും 1958-ൽ ഇലക്‌ട്രോണിക്‌സ്‌ ഐച്‌ഛിക വിഷയമായെടുത്ത്‌ എം.എസ്‌സിയും പാസ്സായി.

കൊല്ലം ശ്രീനാരായണ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ചെമ്പഴന്തി ശ്രീനാരായണ കോളജ്‌, കണ്ണൂർ ശ്രീനാരായണ കോളജ്‌ എന്നിവിടങ്ങളിൽ ഊർജ്ജതന്ത്രം പ്രൊഫസ്സറായും വകുപ്പു തലവനായും സേവനമനുഷ്‌ഠിച്ചു. ആലത്തൂർ ശ്രീനാരായണ കോളജ്‌, ഷൊർണൂർ എം.പി.എം.എം. ശ്രീനാരായണ ട്രസ്‌റ്റ്‌ കോളജ്‌, കോഴിക്കോട്‌ ചേളന്നൂർ ശ്രീനാരായണഗുരു കോളജ്‌ എന്നിവിടങ്ങളിൽ പതിനഞ്ചു വർഷക്കാലം പ്രിൻസിപ്പലായിരുന്നു. 1989 മാർച്ച്‌ 31ന്‌ ഔദ്യോഗികജീവിതത്തിൽനിന്നും വിരമിച്ച്‌ കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുന്നു.

ഭാര്യഃ എൻ.വി.ലീല (ജില്ലാ ജഡ്‌ജി, റിട്ട.)

വിലാസംഃ

മേനാംപറമ്പിൽ

രാമപുരം ബസാർ പി.ഒ. 686 576


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited