Nov 15 00:05:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌

 

By the same author


ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌

1950 ജൂലായ്‌ 15-ന്‌ മഞ്ചേരിക്കടുത്ത്‌ കാരകുന്നിലെ പുലത്ത്‌ ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ഃ പുലത്ത്‌ മുഹമ്മദ്‌ ഹാജി. മാതാവ്‌ ഃ ആമിന. പുലത്ത്‌ ജി. എം. എൽ. പി. സ്‌കൂൾ, കാരകുന്ന്‌ എ. യു. പി. സ്‌കൂൾ, മഞ്ചേരി ഗവ. ഹൈസ്‌കൂൾ, ഫറോക്ക്‌ റിസത്തുൽ ഉലൂം അറബി കോളജ്‌, കോഴിക്കോട്‌ എൽ. ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി. എച്ച്‌. എം. ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്‌തു. 1982 മുതൽ ഇസ്ലാമിക്‌ പബ്ലിഷിങ്ങ്‌ ഹൗസ്‌ ഡയറക്‌ടർ. ഫാറൂഖ്‌ ഉമർ, ഉമറുബ്‌നു അബ്‌ദ്‌ൽ അസീസ്‌, 20 സ്‌ത്രീരത്നങ്ങൾ, മായാത്ത മുദ്രകൾ (ഒന്നും രണ്ടും ഭാഗം), ബിലാൽ, വൈവാഹിക ജീവിതം ഇസ്ലാമിക വീക്ഷണത്തിൽ, മാർഗദീപം, വിമോചനത്തിന്റെ പാത, യുഗപുരുഷന്മാർ (ഒന്നും രണ്ടും ഭാഗം), പ്രവാചകന്മാരുടെ പ്രബോധനം, അബൂഹുറയ്‌റ, അബൂദർറിൽഗിഫാരി, ഇസ്‌ലാമും മതസഹിഷ്‌ണുതയും, നന്മയുടെ പൂക്കൾ, ബഹുഭാര്യാത്വം, വിവാഹമോചനം, വിവാഹമുക്‌തയുടെ അവകാശങ്ങൾ, വഴിവിളക്ക്‌, ഹാജിസാഹിബ്‌, പ്രകാശബിന്ദുക്കൾ (ഒന്നു മുതൽ ഏഴുവരെ ഭാഗം) ജമാഅത്തെ ഇസ്‌ലാമി ഃ ലഘുപരിചയം, ജമാഅത്തെ ഇസ്‌ലാമിയും വിമർശകരും, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പാദമുദ്രകൾ, വെളിച്ചം, അനന്തരാവകാശ നിയമങ്ങൾ ഇസ്‌ലാമിൽ, ഹജ്ജ്‌യാത്ര (സ്വതന്ത്രകൃതികൾ), അത്തൗഹീദ്‌, ഇസ്‌ലാം, ഇസ്‌ലാം നാളെയുടെ മതം, ഇസ്‌ലാം സവിശേഷതകൾ, ഇസ്‌ലാമികനാഗരികത ഃ ചില ശോഭനചിത്രങ്ങൾ, ജിഹാദ്‌, നാല്‌പത്‌ ഹദീസുകൾ, മതം ദുർബലഹസ്‌തങ്ങളിൽ, മതം പ്രായോഗികജീവിതത്തിൽ, മുസ്‌ലിം വിദ്യാർത്ഥികളും ഇസ്‌ലാമിക നവോത്ഥാനവും, വഴിയടയാളങ്ങൾ, വിധിവിലക്കുകൾ, വ്യക്തി, രാഷ്‌ട്രം, ശരീഅത്ത്‌ (വിവർത്തനങ്ങൾ) ഇബാദത്ത്‌ പണ്ഡിതന്മാരുടെ വീക്ഷണത്തിൽ (സമാഹരണം) തുടങ്ങി അമ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവ്‌.

ഭാര്യ ആമിനാ ഉമ്മു അയ്‌മൻ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്‌ഥാന സെക്രട്ടറിയാണ്‌. മക്കൾ ഃ അനീസ്‌ മുഹമ്മദ്‌, അലീഫ്‌ മുഹമ്മദ്‌, ബാസിമ, അയ്‌മൻ മുഹമ്മദ്‌.

വിലാസം

ഡയറക്‌ടർ

ഇസ്‌ലാമിക്‌ പബ്ലിഷിങ്ങ്‌ ഹൗസ്‌

മേരിക്കുന്ന്‌

കോഴിക്കോട്‌ - 673012


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited