Sep 24 11:02:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എസ്‌. നായർ

വി.എസ്‌. നായർ

കൊല്ലത്ത്‌ ഉളിയക്കോവിലിൽ 1945 ഡിസംബർ 21നു ജനിച്ചു. പരേതനായ പി.കെ. വേലുപ്പിളളയാണ്‌ പിതാവ്‌. പി.മീനാക്ഷിയമ്മ മാതാവും. എട്ടുപേരിൽ ഏറ്റവും മൂത്തയാൾ. ബി.എ. ബിരുദവും ടീച്ചേഴ്‌സ്‌ ട്രെയിനിംഗ്‌ സർട്ടിഫിക്കറ്റും നേടിയശേഷം ഏതാനും മാസക്കാലം അധ്യാപകനായി ജോലിനോക്കി. പിന്നീടു പത്രപ്രവർത്തനരംഗത്തേക്കു കടന്നു. 1972ൽ മലയാളനാടു വാരികയിൽ ജോലിയിൽ പ്രവേശിച്ചു. 1983 വരെ മലയാളനാടു സിനിമാ വാരികയുടെ പത്രാധിപരായി സേവനമനുഷ്‌ഠിച്ചു.

കൃതികൾഃ അന്ത്യം, ധൂമകേതു, നരസിംഹം, രക്‌തം, രക്‌തമുദ്ര, പ്രേതഭൂമി, കാളികോവിൽ (നോവൽ) അപസ്വരങ്ങൾ, ധർമ്മക്ഷേത്രേ....(നാടകങ്ങൾ) മലയാള സിനിമയിലെ ചൈതന്യങ്ങൾ (സിനിമ) ഐതിഹ്യമാലയിൽനിന്ന്‌ (2ഭാഗം-ബാലസാഹിത്യം).

സാഹിത്യപ്രവർത്തനത്തോടൊപ്പം ചലച്ചിത്ര പ്രവർത്തനത്തിലും മുഴുകിക്കഴിയുന്നു. ‘കേൾക്കാത്ത ശബ്‌ദം’ എന്ന ചിത്രത്തിന്റെ കഥ വി.എസ്‌. നായരുടേതാണ്‌. ‘ആദ്യത്തെ അനുരാഗം’ എന്നപേരിൽ ഒരു ചലച്ചിത്രം കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു സംവിധാനം ചെയ്‌തിട്ടുണ്ട്‌.

ഭാര്യഃ രാധികാനായർ. മക്കൾഃ അരുൺ, അഞ്ഞ്‌ജനാനായർ

വിലാസംഃ

ശ്രീശൈലം

ഉളിയക്കോവിൽ

കൊല്ലം-691 019


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited