Sep 26 17:48:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാണിദാസ്‌ എളയാവൂര്‌

വാണിദാസ്‌ എളയാവൂര്‌

1935 ജൂൺ 4-ന്‌ കണ്ണൂർ ജില്ലയിൽ എളയാവൂര്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ എം.വി. കൃഷ്‌ണൻനമ്പ്യാർ. മാതാവ്‌ പടിഞ്ഞാറേവീട്ടിൽ അമ്മാളുഅമ്മ. 36 വർഷത്തെ അദ്ധ്യാപനത്തിനുശേഷം കൂടാളി ഹൈസ്‌കൂളിൽനിന്ന്‌ റിട്ടയർ ചെയ്‌തു. വിശിഷ്‌ട അദ്ധ്യാപകനുളള രാഷ്‌ട്രപതിയുടെ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. സംഗം വാരിക, താളം ത്രൈമാസിക, സോഷ്യലിസ്‌റ്റ്‌ വ്യൂ സായാഹ്‌ന ദിനപത്രം എന്നിവയുടെ പത്രാധിപരായിരുന്നു. ചിലമ്പൊലി, ചന്ദനത്തൈലം, കഥ പറയുന്ന കോലത്തുനാട്‌, കഥചൊരിയും നാട്‌, കഥകളുറങ്ങുന്ന കടലോരം, കഥകളുടെ നാട്‌, വിചാരമേഖല തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവ്‌. സാഹിതയസാംസ്‌കാരിക വിദ്യാഭ്യാസരംഗങ്ങളുമായി ഉറ്റ ബന്ധം. കേരള സർക്കാരിന്റെ ടെക്‌സ്‌റ്റ്‌ ബുക്‌ കമ്മറ്റി, സിലബസ്‌ ഇവാല്വേഷൻ കമ്മറ്റി, ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌, തുഞ്ചൻസ്‌മാരക മാനേജിങ്ങ്‌ കമ്മറ്റി, നേഷനൽ കൗൺസിൽ ഫോർ ചൈൽഡ്‌ എഡ്യൂക്കേഷൻ നിർവാഹക സമിതി, കേരള ഗ്രന്ഥശാലാ സംഘം അഡ്വൈസറി ബോർഡ്‌ എന്നിവയിൽ അംഗമായിരുന്നു. രചനയിൽ ഒരനുശീലനം എന്ന പ്രബന്ധത്തിന്‌ എൻ.സി.ഇ.ആർ.ടി.യുടെയും ഏകകബോധിനി എന്ന ഗ്രന്ഥത്തിന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷന്റെയും അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ കെ.എം. യശോദ.

മക്കൾഃ അമർനാഥ്‌, അജിത്‌കുമാർ, യശോധരൻ, ധർമ്മേന്ദ്രൻ.

വാണിദാസ്‌ എളയാവൂര്‌ എന്നത്‌ തൂലികാനാമം. ശരിയായ പേര്‌ ഗംഗാധരൻ നമ്പ്യാർ പി.വി.

വിലാസംഃ

കൃഷ്‌ണപുരം, എളയാവൂര്‌,

കണ്ണൂർ-690 594


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited