Nov 14 00:36:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ജി. ശശിഭൂഷൺ

എം.ജി. ശശിഭൂഷൺ

1951 ജനുവരി ഒന്നിന്‌ ജനിച്ചു. ചരിത്രഗവേഷകനും അദ്ധ്യാപകനും. പ്രൊഫ. എസ്‌.ഗുപ്‌തൻനായരുടെ മകൻ. മലയാളമനോരമ, മാതൃഭൂമി ദിനപത്രങ്ങളിൽ സബ്‌ എഡിറ്ററായും 18 വർഷം കോളജ്‌ അദ്ധ്യാപകനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കേരളീയ കലയെയും സംസ്‌കാരത്തെയും കുറിച്ച്‌ നൂറോളം ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുന്നൂറോളം ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളെയും ശില്‌പങ്ങളെയും കുറിച്ചും കേരളത്തിലെ സർപ്പക്കളങ്ങൾ, കളമെഴുത്തുപാട്ടുകൾ എന്നിവയെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ട്‌. കേരളത്തിലെ വാസ്‌തുവിദ്യ, ചുവർചിത്രങ്ങൾ ഇവ ആധാരമാക്കി ഡോക്യുമെന്ററികളും നിർമിച്ചിട്ടുണ്ട്‌. കേരള ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം, എന്നിവയിലും ന്യൂമിസ്‌മാറ്റിക്‌ സൊസൈറ്റി ഒഫ്‌ ഇന്ത്യയിലും എക്‌സി. കമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്‌. ശ്രീശങ്കര സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലും കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിലും ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ അംഗവും കേരള സാക്ഷരതാ മിഷൻ ഡയറക്‌ടറുമാണ്‌. മുഖ്യകൃതികൾഃ ഉറവുകൾ, കേരളത്തിലെ ചുവർചിത്രങ്ങൾ. കേരള സർക്കാറിനുവേണ്ടി മ്യൂറൽസ്‌ ഒഫ്‌ കേരള എന്ന മോണോഗ്രാഫ്‌ പ്രസിദ്ധപ്പെടുത്തി.

ഭാര്യ ഃ ബിന്ദു. മക്കൾഃ ഗൗതം, ഗായത്രി.

വിലാസംഃ

ശാരദാപ്രണാമം

പൈപ്‌ ലൈൻ റോഡ്‌

കവടിയാർ

തിരുവനന്തപുരം-695 003


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited