Nov 19 23:30:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീ ശാമുമേനവൻ

 

By the same author


ശ്രീ ശാമുമേനവൻ

ശ്രീ ശാമുമേനവൻ കൊല്ലവർഷം 1050-​‍ാംമാണ്ട്‌ മിഥുനമാസം 12-നു (25-6-1875) കൊച്ചിശ്ശീമ കിഴക്കൻചിറ്റൂരിലുളള വരവൂർ ഭവനത്തിൽ ശ്രീമതി ഏവു അമ്മയുടെ സീമന്തപുത്രനായി ജനിച്ചു. ചിറ്റൂർ താലൂക്ക്‌ പട്ടഞ്ചീരി അംശത്തിലെ മണിയൂർ നാരായണൻ നായരായിരുന്നു പിതാവ്‌. ബാല്യത്തിലേ ഇദ്ദേഹത്തിന്‌ ഈശ്വർന്മുഖ്യവും വിദ്യാഭ്യാസവും കവിതാവാസനയും പ്രത്യക്ഷമായിരുന്നു.

“കൃഷ്‌ണാവിവാഹം” എന്ന ഖണ്ഡകൃതിയാണ്‌ ഇദ്ദേഹത്തിന്റെ ആദ്യസാഹിത്യസന്താനം. “വിദ്യാവിനോദിനി”, “രസിക രജ്ജിനി” എന്നീ മാസികകളിൽ ശ്രീ.ശാമുമേനവൻ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്‌. 1073-74 കൊല്ലങ്ങൾക്കിടയ്‌ക്ക്‌ അദ്ദേഹത്തിന്റെ “അത്ഭുതരാമായണം” ഭാഷാഗാനം പ്രസിദ്ധീകൃതമായി. “ലഘുയോഗവാസിഷ്‌ഠം” എന്ന സംസ്‌കൃത ഗ്രന്ഥം അദ്ദേഹം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. 1078ൽ പ്രസിദ്ധപ്പെടുത്തിയ “ജ്ഞാനവാസിഷ്‌ഠം” ശാമുമേനവന്‌ സാഹിത്യലോകത്തിൽ ശാശ്വതപ്രതിഷ്‌ഠ നൽകി. “കുചേലവൃത്തം” എട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ട്‌, “കാളിയാക്ക്‌ അഥവാ ദേവീസ്തവം”, ജഗദ്‌ഗുരു ആദിശങ്കരാചാര്യ സ്വാമികളുടെ ‘ശിവപാദാദി കേശാന്തസ്തവ“ത്തിന്റെ വൃത്താനുവൃത്ത വിവർത്തനവും പ്രസിദ്ധപ്പെടുത്തി. ”രാജയോഗം“ കൈകൊട്ടിക്കളിപ്പാട്ടിന്റേയും ”ശ്രീ മഹാദേവീഭാഗവത“ (വിവർത്തനം)ത്തിന്റെയും രചയിതാവുകൂടിയാണ്‌ ശ്രീ. ശാമുമേനവൻ. കൊച്ചീ മഹാരാജാവ്‌ ശ്രീ രാമവർമ്മ വലിയത്തമ്പുരാൻ തിരുമനസ്സിലെ മഹിതാപദാനങ്ങളെ ഉപശ്ലോകനം ചെയ്‌തുകൊണ്ട്‌ ”ശ്രീ രാമവർമ്മവിജയം“ എന്ന ഭാഷാഗാനകൃതി 1094ൽ രചിച്ചു. ഇദ്ദേഹത്തിന്റെ രചനാവൈഭവം കണ്ട്‌ കൊച്ചിമഹാരാജാവ്‌ ”കവിതിലകൻ“ എന്ന ബിരുദം കല്പിച്ചുനൽകി. 1101-ൽ ”ത്രിപുരരഹസ്യം“ എന്ന സംസ്‌കൃതഗ്രന്ഥം വിവർത്തനം ചെയ്‌തു. മുൻപുപറഞ്ഞ രചനകൾക്കുപുറമെ ഭാഷാപോഷിണി, മാനവിക്രമൻ, സാരബോധിനി, വിദ്യാവിനോദിനി, രസികരജ്ജിനി, സുദർശനം, രാമാനുജൻ തുടങ്ങിയ പഴയ മാസികകളിൽ ശ്രീ ശാമുമേനവന്റെ ശ്രേഷ്‌ഠലേഖനങ്ങൾ കാണാവുന്നതാണ്‌.

തേങ്കുറിശ്ശി കൊളക്കംപാടത്തു മാധവിയമ്മയായിരുന്നു പത്‌നി.

ശാരദ, ലക്ഷ്‌മിക്കുട്ടി, പാർവതിക്കുട്ടി എന്നിവർ മക്കളാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited