Nov 14 05:49:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. ഗോപാലകൃഷ്‌ണൻ

പി.കെ. ഗോപാലകൃഷ്‌ണൻ

1924 മാർച്ച്‌ 29-ന്‌ തൃശ്ശൂർ ജില്ലയിൽ പാപ്പിനിവട്ടം വില്ലേജിൽ പൂവത്തുംകടവിൽ വീട്ടിൽ ജനിച്ചു. അച്‌ഛൻഃ കുഞ്ഞിറ്റി. അമ്മഃ ഉണ്ണൂലിക്കുട്ടി. കൊടുങ്ങല്ലൂർ ഹൈസ്‌കൂളിൽ പഠിച്ചു. 1944-ൽ എറണാകുളം മഹാരാജാസ്‌കോളേജിൽ നിന്ന്‌ മലയാളത്തിൽ ഒന്നാമനായി സ്വർണ്ണമെഡൽ നേടി. ബി.ഏയും 1947-ൽ മദ്രാസ്‌ ലോ കോളേജിൽനിന്ന്‌ ബി.എൽ.പരീക്ഷയും പാസ്സായി. മഹാരാജാസ്‌ കോളേജിൽ പഠിക്കുമ്പോൾ കമ്മ്യൂണിസ്‌റ്റുപ്രസ്‌ഥാനവുമായി ബന്ധപ്പെട്ടു. വിദ്യാർത്ഥി ഫെഡറേഷന്റെ സ്‌ഥാപക നേതാക്കളിൽ ഒരാൾ. 1942-ൽ ക്വിറ്റിന്ത്യാ സമരത്തിൽ വിദ്യാർത്ഥി പഠിപ്പു മുടക്കിന്‌ നേതൃത്വം നൽകി. കമ്മ്യൂണിസ്‌റ്റു പ്രവർത്തകനെന്ന നിലയിൽ അറസ്‌റ്റു ചെയ്യപ്പെട്ട്‌ ഒന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞു. 1949-ൽ പുരോഗമന സാഹിത്യസംഘടന രണ്ടായി പിളർന്നപ്പോൾ ഇടതുപക്ഷക്കാരുടെ പുരോഗമന സാഹിത്യസംഘടനയുടെ സെക്രട്ടറിയായിരുന്നു.

1952-ൽ മദ്രാസ്‌ നിയമസഭയിലെക്കും 1967, 77, 80 വർഷങ്ങളിൽ കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1977-80-ൽ ഡപ്യൂട്ടി സ്‌പീക്കർ. കേരള സാഹിത്യ പരിഷത്ത്‌ എക്‌സിക്യൂട്ടീവ്‌അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരളസർവ്വകലാശാലയുടെയും കാർഷികസർവ്വകലാശാലയുടെയും സെനറ്റ്‌ അംഗം എന്നീ നിലകളിൽ സേവനം. നവജീവൻ, ജഗൽസാക്ഷി എന്നീ പത്രങ്ങളുടെയും കിരണം മാസികയുടെയും നവയുഗം വാരികയുടെയും പത്രാധിപരായിരുന്നു. കേരള സാഹിത്യഅക്കാദമി അവാർഡ്‌ ഉൾപ്പെടെ അഞ്ച്‌ അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. കലയും സാഹിത്യവും-ഒരു പഠനം, സംസ്‌കാരധാര, ഒ.ചന്തുമേനോൻ, കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം, പുരോഗമന സാഹിത്യ പ്രസ്‌ഥാനം നിഴലും വെളിച്ചവും, ശ്രീനാരായണഗുരു-വിശ്വമാനവികതയുടെ പ്രവാചകൻ, ജൈനമതം കേരളത്തിൽ എന്നിവ ഗ്രന്ഥങ്ങൾ.

ഭാര്യഃ ഓമനടീച്ചർ (അന്തരിച്ചു) മക്കൾഃ ലസിത, മീന

വിലാസംഃ

പനങ്ങാട്‌ പി.ഒ.

തൃശൂർ ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited