Sep 21 06:21:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.കെ.മാധവൻകുട്ടി

വി.കെ.മാധവൻകുട്ടി

1934 ജനുവരി 17-ന്‌ പാലക്കാട്ട്‌ ജനിച്ചു. ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദം നേടി. 1956 മുതൽ ഡൽഹിയിൽ ‘മാതൃഭൂമി’യുടെ പ്രതിനിധി. 1987-90 കാലഘട്ടത്തിൽ ‘മാതൃഭൂമി’ പത്രാധിപരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ‘94-ൽ വിരമിച്ചു. ’സൺഡേ‘, ’ടൈംസ്‌ ഒഫ്‌ ഇൻഡ്യ‘ എന്നീ പത്രങ്ങളിൽ കോളം എഴുതിയിരുന്നു.. ആനുകാലികപ്രാധാന്യമുളള വിഷയങ്ങളെപ്പറ്റി ഇപ്പോഴും ഇംഗ്ലീഷ്‌ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്‌. യാത്രാവിവരണം ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനൊന്നു കൃതികൾ. വി.കെ.കൃഷ്‌ണമേനോൻ (ജീവചരിത്രം) എന്ന കൃതിക്ക്‌ 1990-ൽ സോവിയറ്റ്‌ ലാൻഡ്‌ അവാർഡ്‌ ലഭിച്ചു. പത്രപ്രവർത്തനം ഒരു യാത്രയ്‌ക്ക്‌ 1991-ൽ പുത്തേഴൻ അവാർഡും 1992-ൽ കേരള സാഹിത്യ അക്കാദമി അവാർഡും കിട്ടി. ഒട്ടുവളരെ വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌. കേരള, കേന്ദ്ര ഗവൺമെന്റുകളുടെ ഫിലിംജൂറി അംഗമായിരുന്നു. കേരള സംസ്‌ഥാന ചലച്ചിത്രവികസന കോർപറേഷൻ ഡയറക്‌ടറും. ഇപ്പോൾ ’ഏഷ്യാനെറ്റിൽ‘ ഡയറക്‌ടറായും ചീഫ്‌ കറസ്‌പോണ്ടന്റായും സേവനമനുഷ്‌ഠിക്കുന്നു.

വിവാഹിതൻ. രണ്ടു പുത്രിമാരുടെ പിതാവും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited