Sep 23 22:26:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചെങ്ങാരപ്പളളി നാരായണൻപോറ്റി

ചെങ്ങാരപ്പളളി നാരായണൻപോറ്റി

1916 ഡിസംബർ 25-ന്‌ ഹരിപ്പാടിനടുത്ത്‌ കരുവാറ്റയിൽ ജനിച്ചു. കരുവാറ്റ എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിൽനിന്ന്‌ എസ്‌.എസ്‌.എൽ.സി. (1936), ചങ്ങനാശ്ശേരി എസ്‌.ബി.കോളജിൽ ഇന്റർമീഡിയറ്റ്‌ (1938), തിരുവനന്തപുരം ആർട്ട്‌സ്‌ കോളജിൽനിന്ന്‌ മലയാളവും സംസ്‌കൃതവും ​‍െഐച്ഛികമായെടുത്ത്‌ ബി.എ. ഓണേഴ്‌സ്‌ (1941). ആർട്ട്‌സ്‌ കോളജിലും യൂണിവേഴ്‌സിറ്റി കോളജിലും അദ്ധ്യാപകൻ, മണ്ണാർശാല ഹൈസ്‌കൂൾ ഹെഡ്‌മാസ്‌റ്റർ. എറണാകുളം ലാ കോളജിൽനിന്ന്‌ നിയമബിരുദം (1950). സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം. രണ്ടുതവണ തിരുകൊച്ചി നിയമസഭയിൽ ആർ.എസ്‌.പി. അംഗം (1952-‘56).

ദേശബന്ധുവിലും കേരളഭൂഷണത്തിലും പത്രാധിപസമിതി അംഗം; മലയാളിചീഫ്‌ എഡിറ്റർ; വിശ്വവിജ്‌ഞ്ഞാനകോശം, സർവവിജ്‌ഞ്ഞാനകോശം, ഇവയിൽ അസി. എഡിറ്റർ. ക്ലാസിക്‌ കലകളിൽ, വിശേഷിച്ച്‌ കഥകളിയിൽ താല്പര്യവും അഗാധമായ പാണ്ഡിത്യവും.

കൃതികൾഃ മലയാളസാഹിത്യസർവസ്വം, ഉപസ്‌തരണം (ഉപന്യാസങ്ങൾ), കരുണ (ആട്ടക്കഥ), മൊറാർജി കത്തുകൾ (വിവർത്തനം), ഊർമ്മിള (വിവർത്തനം), മാർക്‌സിന്റെ മൂലധനം(വിവർത്തനം), ലെനിൻകൃതികൾ (വിവർത്തനം), മാനവചരിത്രം, ഫെഡറൽ രാഷ്‌ട്രതന്ത്രം, എൺപതുദിവസം കൊണ്ട്‌ ലോകംചുറ്റി ലോകാത്ഭുതങ്ങൾ, ഭദ്രാസനപ്പളളിയിലെ കൊലപാതകം. 1993-ൽ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

1993 മെയ്‌ 17-ന്‌ അന്തരിച്ചു. പത്‌നിഃ സാവിത്രീദേവി; മക്കൾഃ പരേതനായ മുരളീധരൻ, ചെങ്ങാരപ്പളളി അനുജൻ, കുമാരി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited