Sep 23 10:54:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. വി. ആനന്ദക്കുട്ടൻ

പ്രൊഫ. വി. ആനന്ദക്കുട്ടൻ

1920 മാർച്ച്‌ 2-ന്‌ കോട്ടയം തിരുനക്കര വക്കപ്പറമ്പിൽ ജനിച്ചു.

അച്‌ഛൻ ഃ പി. അച്യുതൻപിളള. അമ്മഃ നാണിക്കുട്ടിയമ്മ. കോട്ടയം നായർസമാജം ഹെസ്‌കൂളിൽ അദ്ധ്യാപകൻ. സി.എം.എസ്‌. കോളജിൽ ഇന്റർമീഡിയറ്റ്‌ വിദ്യാർഥി. തിരുവനന്തപുരം യൂനിവെഴ്‌സിറ്റി ക്ളജിൽനിന്ന്‌ ബി.എ. (ഓണേഴ്‌സ്‌) ബിരുദം. തിരുവനന്തപുരം ഇന്റർമീഡിയറ്റ്‌ കോളജിൽ മലയാളം ലക്‌ചറർ. സ്‌കോളർഷിപ്പോടെ മദിരാശി സർവകലാശാല മലയാളം വിഭാഗത്തിൽ ഗവേഷണം. അതു പൂർത്തിയാക്കുന്നതിനു മുൻപ്‌ തിരുവിതാംകൂർ സർവകലാശാലയുടെ നിർദേശപ്രകാരം പ്രസ്സ്‌ കമ്മീഷൻ ഒഫ്‌ ഇന്ത്യയിൽ മലയാളം റിസർച്ച്‌ അസിസ്‌റ്റന്റ്‌ ഉദ്യോഗം സ്വീകരിച്ച്‌ കമ്മീഷന്റെ ഡൽഹി, മദ്രാസ്‌ ഓഫിസുകളിൽ പ്രവർത്തിച്ചു. 1954-ൽ യൂനിവേഴ്‌സിറ്റി കോളജിൽ മലയാളം ലക്‌ചറർ. 1963 മുതൽ ‘70 വരെ കാസർകോട്‌ ഗവണ്മെന്റ്‌ കോളജ്‌, ചിടൗർ ഗവ. കോളജ്‌, തിരുവനന്തപുരം സംസ്‌കൃതകോളജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌ എന്നിവിടങ്ങളിൽ മലയാളം അദ്ധ്യാപകൻ. 1970-ൽ പട്ടാമ്പി സംസ്‌കൃത കോളജിൽ മലയാളം വകുപ്പദ്ധ്യക്ഷൻ, തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഔദ്യോഗിക ഭാഷാവകുപ്പിൽ മലയാളം എക്‌സ്‌പെർട്ട്‌. യൂനിവേഴ്‌സിറ്റി കോളജിൽ മലയാളം വകുപ്പ്‌ അദ്ധ്യക്ഷൻ. 1975-ൽ ഉദ്യോഗത്തിൽനിന്ന്‌ വിരമിച്ചു. ദക്ഷിണകേരളത്തിലെ നാടൻപാട്ടുകൾ ശേകരിക്കുന്നതിന്‌ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌. 76 മുതൽ അഞ്ചു വർഷം യു.ജി.സി. പ്രൊഫസർ. 1988 മുതൽ മൂന്നു വർഷം ഇന്ത്യാ ഗവണ്മെന്റിന്റെ മാനവശേഷി വകുപ്പിന്റെ ഫെലോഷിപ്പോടെ ക്ഷേത്രങ്ങളിലെ വഴിപാടുരൂപങ്ങളെപ്പറ്റി ഗവെഷണം നടത്തി. കേരള സർവകൽ​‍ാശാലയുടെ മലയാളം എം.എ. പരീക്ഷാ ബോർഡ്‌ അംഗം; ചെയർമാൻ, ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ (മലയാളം പാസ്‌) ചെയർമാൻ, കലിക്കറ്റ്‌ സർവകലാശാല എം.എ. പരിക്ഷുഹോർഡ്‌ അംഗം, ഓറിയന്റൽ ഫാക്കൽറ്റി അംഗം, മദിരാശി സർവകലാശാല മലയാളം ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ അംഗം.

1946 മുതൽ പല കാലങ്ങളിലായി മലയാളി, പൗരപ്രഭ, കേരളപത്രിക എന്നീ ദിനപത്രങ്ങളുടെ പത്രാധിപസമിതിയിലും പൗരദ്ധ്വനിയുടെ പ്രത്യേക പ്രതിനിധി എന്ന നിലയിലും സേവനമനുഷ്‌ഠിച്ചു.

സാഹിത്യപ്രവർത്തക സഷകരണസംഘത്തിന്റെ ഡയറക്‌ടർബോർഡിൽ പല പ്രാവിശ്യം അംഗത്യം വഹിച്ചു. 78-79 ൽ സംഘം പ്രസിഡന്റായിരുന്നു.

ഭാര്യഃ കമലമ്മ. മക്കൾഃ ജയകുമാർ, മഞ്ഞ്‌ജു, ആനന്ദ്‌കുമാർ.

2000 ഫെബ്രുവരി 1 ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited