Sep 25 08:55:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇബ്രാഹിം വെങ്ങര

ഇബ്രാഹിം വെങ്ങര

1941 ആഗസ്‌റ്റ്‌ 1-ന്‌ കണ്ണൂർ ജില്ലയിലെ വെങ്ങരയിൽ ജനിച്ചു. പിതാവ്‌ സൈതംമാടത്തിൽ ആലിക്കുഞ്ഞി. മാതാവ്‌ പുതിയ വീട്ടിൽ ആമിന. 13-​‍ാമത്തെ വയസ്സിൽ നാടുവിട്ടു.

1965-ൽ ആദ്യനാടകം, ‘ആർത്തി’ക്ക്‌ അഖിലകേരള നാടകമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. ‘വാത്‌മീക’ത്തിന്‌ തുഞ്ചൻ നാടകമത്സരത്തിൽ മൂന്ന്‌ ഒന്നാം സ്‌ഥാനങ്ങൾ (1971). കേണൽ ഗോദവർമ്മരാജാ മെമ്മോറിയൽ നാടകമത്സരത്തിൽ ഏറ്റവും നല്ല സഹനടനുളള അവാർഡ്‌. തൃശൂർ ശില്‌പി, കോഴിക്കോട്‌സംഗമം എന്നീ നാടകസംഘങ്ങളുമായി പ്രവർത്തിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത്‌ ‘ഭൂതവനം’ നാടകമെഴുതിയതിന്‌ അറസ്‌റ്റുചെയ്‌ത്‌ ജയിലിലടച്ചു. ഉത്തരം തുഞ്ചൻ അവാർഡു നേടി 91982). ആകാശവാണി സംഘടിപ്പിച്ച ദേശീയ നാടകരചനാമത്സരത്തിൽ ‘ഏഴിൽ ചൊവ്വ’ (1989-90), ഉപഹാരം (92-93) എന്നിവ ഒന്നാം സമ്മാനം നേടി. ഇവ രണ്ടും 14 ഭാരതീയ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്‌ത്‌ പ്രക്ഷേപണം ചെയ്‌തു. ഉപഹാരത്തിന്‌ രചനയ്‌ക്കുളള നാനാ അവാർഡും (1995) ലഭിച്ചിട്ടുണ്ട്‌. പടനിലം സംസ്‌ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ (1994) ഏറ്റവും നല്ലരണ്ടാമത്തെ അവതരണത്തിനുളള സമ്മാനം, രചനയ്‌ക്കുളള ശക്‌തി അവാർഡ്‌ (1995-96), കോഴിക്കോട്‌ ഈസ്‌റ്റ്‌ റോട്ടറി ക്ലബ്‌ അവാർഡ്‌ (1996), ‘മാളികവീടി’ന്‌ നാനാ ഗ്യാലപ്‌പോൾ അവാർഡ്‌, രാജസഭയ്‌ക്ക്‌. സംസ്‌ഥാനനാടകമത്സരത്തിൽ രചനയടക്കം അഞ്ച്‌ ഒന്നാം സമ്മാനങ്ങൾ, കേരളസാഹിത്യ അക്കാദമി അവാർഡ്‌ ആര്യ, ശ്രീമൂലനഗരം മെമ്മോറിയൽ അവാർഡുകളും. ‘ഒരതിഹാസകാവ്യ’ത്തിന്‌ സംവിധാനത്തിനുളള കൊല്ലം ഫാസ്‌ അവാർഡ്‌.

കേരള സംഗിതനാടകഅക്കാദമി മെമ്പർ, പുരോഗമന കലാസാഹിത്യ സംഘം സംസ്‌ഥാനകമ്മിറ്റി മെമ്പർ, കോഴിക്കോട്‌ ആകാശവാണി പ്രോഗ്രാം ഉപദേശക കമ്മിറ്റി മെമ്പർ, കേരള ഡ്രാമാ വർക്കേഴ്‌സ്‌ വെൽഫെയർ അസോസിയേഷൻ സംസ്‌ഥാനകമ്മിറ്റി മെമ്പർ, സ്വാതന്ത്ര്യ സുവർണജൂബിലി സംസ്‌ഥാന കമ്മിറ്റിമെമ്പർ. 25-ൽപരം നാടകങ്ങളും 50 റേഡിയോ നാടകങ്ങളും 20 ഏകാങ്കങ്ങളും എഴുതി.

ഭാര്യ ഃ സൈനബ. മക്കൾ ഭാജി, ബീന, നിശാന്ത്‌.

വിലാസം ചിരന്തനാ തീയേറ്റേഴ്‌സ്‌,

പി ബി നമ്പർ ഃ 910

എടക്കാട്‌, വെസ്‌റ്റ്‌ ഹിൽ

കോഴിക്കോട്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited