Sep 19 23:45:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ടി.ആർ. ശങ്കുണ്ണി

ഡോ. ടി.ആർ. ശങ്കുണ്ണി

നോവൽരചനയിലെന്നപോലെ ശാസ്‌ത്രസാഹിത്യരചനയിലും ബാലസാഹിത്യരചനയിലും കൃതഹസ്‌തനായ ഡോ. ടി.ആർ.ശങ്കുണ്ണി 1960-ൽ വെറ്ററിനറി സയൻസിൽ ബിരുദമെടുത്തു; വെറ്ററിനറി കോളേജിൽ അധ്യാപകനായി. കേരളകാർഷികസർവകലാശാലയിലെ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ ആയും പബ്ലിക്‌ റിലേഷൻസ്‌ ഓഫീസറായും സർവകലാശാലയുടെ മുഖപത്രമായ ‘കല്‌പധേനു’വിന്റെ പത്രാധിപരായും സേവനമനുഷ്‌ഠിച്ചു. സർവകലാശാലയുടെ അക്കാദമിക്‌വിഭാഗം ഡെപ്യൂട്ടി റജിസ്‌ട്രാർ ആയി 1990-ൽ വിരമിച്ചു. കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ആദ്യകാലപ്രവർത്തകനും, ‘യൂറീക്ക’യുടെ സ്‌ഥാപകപത്രാധിപരുമായിരുന്നു. കുട്ടികളിൽ ശാസ്‌ത്രബോധം അങ്കുരിപ്പിക്കാനും വളർത്തിയെടുക്കാനും ഉതകുംവിധം തൃശൂർ കേന്ദ്രമാക്കി പ്രിയ വിജ്ഞാനപരിഷത്തിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി; പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടി അമ്പതു ശാസ്‌ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. 1983 മുതൽ അഞ്ചുവർഷക്കാലം കേന്ദ്രസാഹിത്യഅക്കാദമി ജനറൽകൗൺസിൽ അംഗമായി പ്രവർത്തിച്ചു. ഉയർന്ന മാനദണ്ഡങ്ങൾ ദീക്ഷിക്കുന്ന ഗ്രന്ഥങ്ങൾക്കു കേരളസർക്കാർ നൽകുന്ന പാരിതോഷികം നേടിയ ‘ശാസ്‌ത്രഗോപുരത്തിന്റെ രാജശില്‌പികൾ’ അടക്കം ആറു പോപ്പുലർ സയൻസ്‌ ഗ്രന്ഥങ്ങളും, കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്രവിദ്യാഭ്യാസവകുപ്പിന്റെയും പുരസ്‌കാരം നേടിയ ‘വായുവിന്റെ കഥ’ അടക്കം പതിനഞ്ചു ബാലസാഹിത്യഗ്രന്ഥങ്ങളും, ഉറൂബ്‌ അവാർഡ്‌ കരസ്‌ഥമാക്കിയ ‘വേദസാക്ഷി’ അടക്കം ഏഴുനോവലുകളും മുഖ്യരചനകളിൽ ഉൾപ്പെടുന്നു. ഭാരതീയസാഹിത്യത്തിന്റേയും ജീവിതത്തിന്റേയും സാംസ്‌കാരികപൈതൃകങ്ങളായ ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കിക്കൊണ്ടുളള സാഹിതീയസംരംഭങ്ങളിൽ വ്യാപൃതനായിരിക്കുന്നു.

വിലാസംഃ

രേവതി, പൊന്നുവീട്ടിൽ ലെയിൻ

തൃശൂർ-680 001

40-111


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited