Sep 23 03:05:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശരത്‌ ചന്ദ്രൻ

ശരത്‌ ചന്ദ്രൻ

1956 സെപ്‌റ്റംബർ 3 ന്‌ വടക്കൻ പറവൂരിൽ ജനിച്ചു. പരേതനായ കവയിത്രി ടി. ആർ. വിമലയാണ്‌ മാതാവ്‌. അച്‌ഛൻ എം.എസ്‌. സുകുമാരൻ തമ്പി. തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളജ്‌, മഹാത്‌മാഗാന്ധി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജേർണലിസത്തിലും പബ്ലിക്‌ റിലേഷൻസിലും ബിരുദാനന്തര ബിരുദം. മലയാളത്തിലെ ആദ്യത്തെ ഇൻലന്റ്‌ മാസിക ‘സ്‌പന്ദനം’ ഉൾപ്പെടെ ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. നാടക-സിനിമാ സംബന്ധ പ്രവർത്തനങ്ങളിൽ കുറച്ചുകാലം. പിന്നീട്‌ പരസ്യകമ്പനിയിൽ കോപ്പിറൈറ്ററായി. ഇപ്പോൾ തിരുവനന്തപുരത്ത്‌ ഗിരിജനക്ഷേമ വകുപ്പിൽ ഉദ്യോഗസ്‌ഥൻ. ആദ്യ കാവ്യഗ്രന്ഥം ദശഹര 1990ൽ സചേതന പ്രസിദ്ധപ്പെടുത്തി.

രമാദേവിയാണ്‌ ഭാര്യ. കുട്ടികൾ ശ്രീഹരി, അതുല്യ.

വിലാസം

സ്‌പന്ദനം

വലിയവിള, തിരുമല പി.ഒ.

തിരുവനന്തപുരം - 6


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited