ഒ. ദിവാകരൻ
1938 മെയ് 22 ന് തൃശൂർ ജില്ലയിലെ നാട്ടികയിൽ ജനിച്ചു.
പിതാവ് ഃ മാധവൻ നായർ. മാതാവ് ഃ സീതമ്മ.
വലപ്പാട് ഗവ. ശ്രീരാമ പോളിടെക്നിക്കിൽ ഉദ്യോഗസ്ഥനായിരുന്നു (1959-‘93). ഒട്ടേറെ നാടകങ്ങളിൽ ഗാനരചന നിർവഹിച്ചു. അഭിനയിച്ചിട്ടുമുണ്ട്. 1996 മുതൽ തൃശൂർ ’സർഗവേദി‘യുടെ സെക്രട്ടറി. ആനുകാലികങ്ങളിൽ കവിതയെഴുതുന്നു. പാതിരാപ്പൂക്കൾ (1965), കാവ്യതരംഗിണി (1982), കിളിക്കൊഞ്ചൽ (1989), യാത്രാമൊഴി (1999) എന്നിവ കവിതാസമാഹാരങ്ങൾ.
ഭാര്യ ഃ ഉൽപ്പലാക്ഷിയമ്മ. മക്കൾ ഃ ജയശ്രീ, അമ്പിളി.
വിലാസംഃ
’ജയശ്രീ‘
പി.ഒ. നാട്ടിക
തൃശൂർ 680566