Sep 21 21:30:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുനത്തിൽ കുഞ്ഞബ്‌ദുളള

 

By the same author


പുനത്തിൽ കുഞ്ഞബ്‌ദുളള

1940 ഏപ്രിൽ മാസത്തിൽ ജനിച്ചു.

തലശ്ശേരി ബ്രണ്ണൻ കോളജിലും അലിഗഢ്‌ മുസ്ലീം സർവകലാശാലയിലുമായിരുന്നു വിദ്യാഭ്യാസം. എം.ബി.എസ്‌.ബിരുദം. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്‌ഥലത്ത്‌ ജോലി നോക്കി. ഇപ്പോൾ വടകരയിൽ അൽമാ ഹോസ്‌പിറ്റൽ നടത്തുന്നു. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവും. അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി, സ്‌മാരശിലകൾ, കലീഫ, മരുന്ന്‌, മലമുകളിലെ അബ്‌ദുളള, നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്‌), കുഞ്ഞബ്‌ദുളളയുടെ ക്രൂരകൃത്യങ്ങൾ, ദുഃഖിതർക്കൊരു പൂമരം, സതി, മിനിക്കഥകൾ, തെറ്റുകൾ, നരബലി, കൃഷ്‌ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്‌ഛനമ്മമാരുടെ ഓർമ്മയ്‌ക്ക്‌, കാലാൾപ്പടയുടെ വരവ്‌, അജ്‌ഞ്ഞൻ, കാമപ്പൂക്കൾ, പാപിയുടെ കാഷായം, ഡോക്‌ടർ അകത്തുണ്ട്‌, തിരഞ്ഞെടുത്ത കഥകൾ, കന്യാവനങ്ങൾ, നടപ്പാതകൾ, കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ, മേഘക്കുടകൾ, വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ, എന്നിവയാണ്‌ പ്രധാന കൃതികൾ. മലമുകളലിലെ അബ്‌ദുളളയ്‌ക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും, സ്‌മാരകശിലകൾക്ക്‌ കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും മരുന്നിന്‌ വിശ്വദീപം അവാർഡും ലഭിച്ചിട്ടുണ്ട്‌.

വിലാസംഃ

ഡോ. പുനത്തിൽ കുഞ്ഞബ്‌ദുളള

വടകര 673 101.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited