Nov 15 07:43:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗിരീഷ്‌ പുത്തഞ്ചേരി

ഗിരീഷ്‌ പുത്തഞ്ചേരി

1961-ൽ കോഴിക്കോട്‌ ജില്ലയിലെ പുത്തഞ്ചേരിയിൽ ജനിച്ചു. പിതാവ്‌ ശ്രീ. പുളിക്കൂൽ കൃഷ്‌ണപണിക്കർ. അമ്മ ശ്രീമതി മിനാക്ഷിയമ്മ. പുത്തഞ്ചേരി ജി.എൽ.പി. സ്‌കൂൾ, മൊടക്കല്ലൂർ എ.യു.പി. സ്‌കൂൾ, പാലോറ സെക്കണ്ടറി സ്‌കൂൾ (ഉളളിയേരി), ഗവഃ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ കോഴിക്കോട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്ത്‌ ആകാശവാണി കോഴിക്കോട്‌ നിലയത്തിനുവേണ്ടി ലളിതഗാനങ്ങളെഴുതിക്കൊണ്ടാണ്‌ തുടക്കം. എച്‌.എം.വി., തരംഗിണി, മാഗ്നാസൗണ്ട്‌സ്‌ തുടങ്ങിയ കാസറ്റു കമ്പനികൾക്കു വേണ്ടിയും നൂറുകണക്കിന്‌ ഗാനങ്ങളെഴുതി. 250 ഓളം ചലച്ചിത്രങ്ങൾക്ക്‌ ഗാനരചന നിർവ്വഹിച്ചു. ഏറ്റവും നല്ല ഗാനരചയിതാവിനുളള കേരള ഗവൺമെന്റിന്റെ അവാർഡുകൾ 1995ലും 1997ലും 1999ലും ലഡിച്ചു. ഫിലിംക്രിട്ടിക്‌സ്‌ അവാർഡ്‌, ഫിലിം ആർട്‌സ്‌ ക്ലബ്‌ കൊച്ചിൻ അവാർഡ്‌, ഏഷ്യാനെറ്റും ഗോദ്‌റെജും സംയുക്തമായി സംഘടിപ്പിച്ച 1999ലെ ഏറ്റവും നല്ലചലച്ചിത്ര ഗാനരചയിതാവിനുളള അവാർഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌ക്കാരങ്ങൾ ലഭിച്ചു. ‘മേലേപ്പറമ്പിൽ ആൺവീട്‌’ എന്ന ചിത്രത്തിന്‌ കഥയും ‘കിന്നരിപ്പുഴയോരം’, ‘പല്ലാവൂർ ദേവനാരായണൻ’ തുടങ്ങിയ ചിത്രങ്ങൾക്ക്‌ തിരക്കഥയും രചിച്ചു. ഷഡ്‌ജം, ആദ്യ കവിതാസമാഹാരം.

ഭാര്യ ഃ ബീന. മക്കൾ ഃ ജിതിൻ കൃഷ്‌ണൻ, ദിൻനാഥ്‌

വിലാസം ഃ

തുളസീദളം, പി.ഒ. കാരപ്പറമ്പ്‌, കോഴിക്കോട്‌-673010


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited