Sep 26 15:50:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡി. വിനയചന്ദ്രൻ

ഡി. വിനയചന്ദ്രൻ

1946 മെയ്‌ 13-ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിൽ ജനിച്ചു. ഫിസിക്‌സിൽ ബിരുദവും മലയാളത്തിൽ (ഒന്നാം റാങ്കോടെ) എം.എ.യും. വിവിധ ഗവ. കോളജുകളിൽ അദ്ധ്യാപകനായിരുന്നു. 1993 മുതൽ മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റി സ്‌കൂൾ ഒഫ്‌ ലെറ്റേഴ്‌സിൽ അദ്ധ്യാപകൻ.

കൃതികൾ ഃ ഡി.വിനയചന്ദ്രന്റെ കവിതകൾ, നരകം ഒരു പ്രേമകവിത എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടൽ, വീട്ടിലേക്കുളള വഴി, സമയമാനസം, സമസ്‌തകേരളം പി.ഒ. (കവിതാസമാഷാരങ്ങൾ), പൊടിച്ചി, ഉപരികുന്ന്‌ (നോവൽ), പേരറിയാത്ത മരങ്ങൾ (കഥകൾ), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണൻ (മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോക കഥകളുടെ പരിഭാഷ), ജലംകൊണ്ട്‌ മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ), ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരാഖ്യാനം), ദിഗംബരകവിതകൾ (പരിഭാഷ). യൂനിവേഴ്‌സിറ്റി കോളജ്‌ കവിതകൾ, കർപ്പൂരമഴ (പി.യുടെ കവിതകൾ), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ എന്നി പുസ്‌തകങ്ങള എഡിറ്റ്‌ ചെയ്‌തു.

കേരള സാഷിത്യ അക്കാദമി അവാരഡ്‌, മസ്‌കറ്റ്‌ കേരളാ കൾച്ചറൽ സെന്റർ അവാർഡ്‌, ചങ്ങമ്പുഴ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. അവിവാഹിതൻ.

വിലാസം

സ്‌കൂൾ ഒഫ്‌ ലെറ്റേഴ്‌സ്‌,

മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റി,

കോട്ടയം - 686560


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited