Sep 22 00:06:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോന്നയ്‌ക്കൽ നാരായണൻ

തോന്നയ്‌ക്കൽ നാരായണൻ

1940 ഏപ്രിൽ 11-ന്‌ തിരുവനന്തപുരത്തെ തോന്നയ്‌ക്കലിൽ കുന്നുംപുറത്തുവീട്ടിൽ ജനനം.

അച്‌ഛൻഃ ഇ. കൃഷ്‌ണക്കുറുപ്പ്‌. അമ്മഃ പി. ഗൗരിക്കുട്ടിയമ്മ.

തിരുവനന്തപുരമ യൂനിവേഴ്‌സിറ്റി കോളജിൽ പഠിച്ച്‌ ഏറ്റവും ഉയർന്ന മാർക്കോടെ മലയാളം എം.എ. ബിരുദംനേടി, ആറ്റൂർ മെമ്മോറിയൽ പ്രൈസിന്‌ അർഹനായി. ‘ജി. ശങ്കരക്കുറുപ്പിന്റെ ധൈഷണികവും ഭാവനാപരവുമായ സാഹിത്യപ്രവർത്തനം’ എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ഗവേഷണത്തിന്‌ കേരള സർവകലാശാലയിൽ നിന്നും പിഎച്ച്‌.ഡി. ബിരുദം ലഭിച്ചു.

ആലുവ യു.സി. കോളജിൽ ലക്‌ചറർ, പ്രൊഫസർ എന്നി സ്‌ഥാനങ്ങൾ വഹിച്ചു. 1994-ൽ കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാളം പ്രൊഫസറായി നിയമിക്കപ്പെട്ടു. മലയാള വിഭാഗം മേധാവി, ഡയറകക്കടർ എന്നീ സ്‌ഥാനങ്ങൾ വഹിച്ച ശേഷം അവിടെനിന്നും വിരമിച്ചു. ന്യൂഡൽഹി യൂണിവേഴ്‌സിടി ഗ്രാന്റ്‌സ്‌ കമ്മിഷൻ കോർ കമ്മിറ്റി അംഗം, മഷാത്മാഗാന്ധി സർവകലാശാലയിലെ ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌, ഫാക്കൽടി, അക്കാദമിക്‌ കൗൺസിൽ എന്നിവയിൽ അംഗം എന്നി സ്‌ഥാനങ്ങൾ വഹിച്ചു. സംസ്‌കൃതസർവകലാശാലയിൽ ബി.എ., എം.എ., എം.ഫിൽ എന്നി പരീക്ഷാബോർഡുകളുടെ ചെയർമാനായിരുന്നു. വിവിധ യൂണിവേഴ്‌സിറ്റികളിൽ റിസർച്ച്‌ ഗൈഡും ചോദ്യപേപ്പർ ഭോർഡ്‌ അംഗവുമാണ്‌.

ഗൃഹാതുരൻ, പുതിയ പാണനാർ, അമ്പിളിയുടെ ദുഃഖം, നിത്യഗായകൻ, കവി കാമുകൻ ​‍്രാന്തൻ എന്നീ കവിതാസമാഷാരങ്ങളും കാവ്യസമീക്ഷണം, കാവ്യപഥം എന്നീ പഠനഗ്രന്ഥങ്ങളും മുത്തുക്കുട എന്ന ഭാലസാഷിത്യകൃതിയുമ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

നിരവധി സാഹിത്യ-സാമൂഹിക-സാംസ്‌കാരിക പ്രസ്‌ഥാനങ്ങളുടേയും സംഘടനകളുടെയും സംസ്‌ഥാനതല ഭാരവാഷിയാണ്‌. സരവവിജ്‌ഞ്ഞാനകോൾം ​‍ുപദേശകസമിതി അംഗമാണ്‌.

ഭാര്യഃ ഡോ. ബി. ഭാനുമതിഅമ്മ. (പ്രൊഫസർ)

മക്കൾഃ മഞ്ഞ്‌ജുലാൽ, മനുലാൽ.

വിലാസം

സാഫല്യം,

ചങ്ങമ്പുഴനഗർ,

കൊച്ചി - 33

ഫോൺ ഃ 0484 - 540936


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited