Nov 13 23:50:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പി

കവി, നോവലിസ്‌ട്‌, ചലച്ചിത്ര ഗാനരചയിതാവ്‌, സംഗീത സംവിധായകൻ, നിർമ്മാതാവ്‌, സംവിധായകൻ. 1940 മാർച്ച്‌ 16-ന്‌ തീയതി ഹരിപ്പാട്ട്‌ ജനിച്ചു. അച്‌ഛൻ ഃ കളരിക്കൽ കൃഷ്‌ണപിളള. അമ്മ ഃ ഭവാനിക്കുട്ടി തങ്കച്ചി. ഹരിപ്പാട്ട്‌ ഗവ. ഗേൾസ്‌ സ്‌കൂൾ, ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ, ആലപ്പുഴ സനാതനധർമ കോളജ്‌, മദ്രാസ്‌ ഐ.ഐ.ഇ.റ്റി., തൃശൂർ ഗവ. എൻജിനീയറിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1966-ൽ കോഴിക്കോട്ട്‌ അസിസ്‌റ്റന്റ്‌ ടൗൺ പ്ലാനറായിരിക്കെ ഉദ്യോഗം രാജിവെച്ചു.

വിദ്യാഭ്യാസകാലത്ത്‌ സാഹിത്യപരിഷത്ത്‌, കൗമുദി വാരിക, ഓൾ ഇൻഡ്യാ റേഡിയോ എന്നിവയുടെ കാവ്യരചനാമത്സരങ്ങളിൽ സമ്മാനാർഹമായി. ഇരുപതാമത്തെ വയസ്സിൽ പ്രഥമ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. തുടർന്ന്‌ കാക്കത്തമ്പുരാട്ടി, കുട്ടനാട്‌ എന്നീ നോവലുകൾ. എൻജിനീയറുടെ വീണ, നിലത്താമര, എൻ മകൻ കരയുമ്പോൾ (കവിതാസമാഹാരങ്ങൾ). ‘സിനിമ-കണക്കും കവിതയും’ ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡുനേടി. ഗാനരചയിതാവിനുളള സംസ്‌ഥാന അവാർഡ്‌, ഫിലിം ഫാൻസ്‌ അവാർഡ്‌, ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, മികച്ച സംവിധായകനുളള ഫിലിം ഫേയർ അവാർഡ്‌. മൂവായിരത്തിലധികം ഗാനങ്ങളെഴുതി. മുപ്പതു ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌തു. ഇരുപത്തിരണ്ടു കഥാചിത്രങ്ങളും നാല്‌ ടി.വി. പരമ്പരകളും നിർമ്മിച്ചു. ‘മോഹിനിയാട്ട’വും ‘ഗാന’വും സംസ്‌ഥാന അവാർഡടക്കം പല ബഹുമതികൾ നേടി. കേരള സാഹിത്യ അക്കാദമി, കേരളസംഗീതനാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിലിലും സൗത്ത്‌ ഇന്ത്യൻ ഫിലിം ചേംബർ ഒഫ്‌ കോമേഴ്‌സിന്റെ ഭരണസമിതിയിലും അംഗമായിരുന്നു. മലയാള ചലച്ചിത്രപരിഷത്ത്‌, മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്നിവയുടെ മുൻ വൈസ്‌ പ്രസിഡന്റ്‌​‍്‌ ദേശീയ ഫീച്ചർ ഫിലിം ജ്യൂറിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.

ആദ്യകാല സിനിമാനടനും ഗായകനുമായിരുന്ന വൈക്കം എം.പി. മണിയുടെ മകൾ രാജേശ്വരിയാണ്‌ ഭാര്യ. മക്കൾ കവിതയും രാജകുമാരനും.

വിലാസം

എ - 66, ആർക്കോട്ട്‌ ടെറസ്സ്‌

ചെന്നൈ - 26


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited