Sep 21 11:57:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആനന്ദ്‌

 

By the same author


ആനന്ദ്‌

1936ൽ ഒരു പ്രൈമറിസ്‌കൂൾ അദ്ധ്യാപകന്റെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. 1958ൽ തിരുവനന്തപുരം എൻജിനിയറിങ്ങ്‌ കോളജിൽനിന്ന്‌ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടി. പോർബന്തർ തുടങ്ങി പലയിടത്തുമായി ജോലിചെയ്‌തു. നാലു കൊല്ലം പട്ടാള സർവീസിലായിരുന്നു. ന്യൂഡൽഹിയിൽ സെൻട്രൽ വാട്ടർ കമ്മിഷനിൽ പ്ലാനിങ്ങ്‌ ഡയറക്‌ടറായി വിരമിച്ചു. ആദ്യമായി എഴുതിയത്‌ ആൾക്കൂട്ടം. മരണസർട്ടിഫിക്കറ്റ്‌, ഉത്തരായനം, അഭയാർത്ഥികൾ, മരഭൂമികൾ ഉണ്ടാകുന്നത്‌, ഗോവർധന്റെ യാത്രകൾ, വ്യാസനും വിഘ്‌നേശ്വരനും (നോവൽ), വീടും തടവും, ഇര, ഒടിയുന്ന കുരിശ്‌, സംവാദം, അസാന്തം, നാലാമത്തെ ആണി (കഥകൾ), ശവഘോഷയാത്ര, മുക്‌തിപഥം (നാടകം), സംഭാഷണങ്ങൾ (സച്ചിദാനന്ദനുമായി), ഇടവേളകളിൽ (ലേഖനങ്ങൾ), ജൈവമനുഷ്യൻ, വേട്ടക്കാരനും വിരുന്നുകാരനും (പഠനം) എന്നിവയാണ്‌ കൃതികൾ. ആൾക്കൂട്ടത്തിനു ലഭിച്ച യശ്‌പാൽ അവാർഡും അഭയാർത്ഥികൾക്കു ലഡിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും, മരുഭൂമികൾ ഉണ്ടാകുന്നത്‌ സഹൃദയവേദി, സമസ്‌തകേരള സാഹിത്യ പരിഷത്ത്‌, അബുദാബി മലയാളി സമാജം, വയലാർ അവാർഡുകളും നേടി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited