Apr 23 18:50:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആചാര്യ എം. ആര്‍. രാജേഷ്

 

By the same author


ആചാര്യ എം. ആര്‍. രാജേഷ്

പാരമ്പര്യ ബ്രാഹ്മണകുലത്തില്‍ ജനിച്ച ആചാര്യ എം. ആര്‍ രാജേഷ് , ജാതിലിംഗഭേദമെന്യേ സകലരേയും വേദം പഠിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു സ്ഥാപനമായ കാശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും കുലപതിയുമാണ്. വാഗ്ഭടാനന്ദഗുരുവിന്റെ പുത്രനും വേദപണ്ഡിതനുമായ വി. എസ്. ഹര്‍ഷവര്‍ദ്ധനനില്‍ നിന്നും സംസ്കൃതത്തിന്റെയും ശാസ്ത്രങ്ങളുടേയും പ്രാഥമിക പാഠങ്ങള്‍ പഠിച്ചെടുത്ത ഇദ്ദേഹം ആധുനിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ വേദപഠനവും തുടര്‍ന്നു. വേദങ്ങളേയും ശാസ്ത്രങ്ങളേയും അധികരിച്ച് 35 - ല്‍ പരം മലയാള ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

കര്‍ണ്ണാടകയിലെ ഓം ശാന്തിധാം ഗുരുകുലം ഇതാദ്യമായി ഒരു കേരളീയന് ‘ വേദാചാര്യ’ പട്ടം നല്‍കുവാന്‍ വേണ്ടി തെരെഞ്ഞെടുത്തത് ആചാര്യ എം. ആര്‍ രാജേഷിനെയാണ്. ഞരളത്ത് കലാശ്രമത്തിന്റെ ‘ വേദവാചസ്പതി’ പുരസ്ക്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കെ. മീരയാണു ഭാര്യ. മക്കള്‍ വേദ ലക്ഷ്മി, വിദ്യാലക്ഷ്മി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited