Sep 20 00:31:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കെ. വേണുക്കുട്ടൻ നായർ

പി.കെ. വേണുക്കുട്ടൻ നായർ

1931 ജൂലൈ 14-ന്‌ തിരുവനന്തപുരത്ത്‌ പാൽക്കുളങ്ങരയിൽ ജനിച്ചു.

അച്‌ഛൻ ഃ നടനും നാടകകൃത്തുമായ ശ്രീ പി.കെ. കൃഷ്‌ണപിളള.

അമ്മഃ ശ്രീമതി എൽ. കാർത്ത്യായനി അമ്മ.

ഡ്രമാറ്റിക്‌ ബ്യൂറോ, കലാകൈരളി, കലാവേദി, ശ്രീചിത്തിരതിരുനാൾ വായനശാല, പ്രസാധന, കൾട്ട്‌-തൃശൂർ, രംഗപ്രഭാത്‌, സുവർണരേഖ എന്നീ അമേചർ സംഘടനകളിൽ നടൻ, സംഘാടകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.

1967-ൽ ആരംഭിച്ച നാടകക്കളരി പ്രസ്‌ഥാനത്തിന്റെ മേൽനോട്ടത്തിൽ ഇരുനൂറിൽപ്പരം കളരികളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. യു.ജി.സിയുടെ മേൽനോട്ടത്തിൽ നടന്ന അദ്ധ്യാപകരുടെ നാടകപരിശീലനകോഴ്‌സുകളിൽ നാലു പ്രാവിശ്യം ക്ലാസെടുത്തു. തിരുവനന്തപുരത്ത്‌ നാടകപഠനകേന്ദ്രം നടത്തി. ഇന്നും പരിശീലനക്കളരികൾ നടത്തുന്നു. സ്‌കൂൾ ഒഫ്‌ ഡ്രാമയിൽ പന്ത്രണ്ടു വർഷം അതിഥി അദ്ധ്യാപകനായി പ്രവർത്തിച്ചു. നിരവധി പ്രമുഖ നാടകങ്ങളിൽ അഭിനയിച്ചു. മുപ്പതോളം ചലച്ചിത്രങ്ങളിലും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ സർവകലാശാല ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌, കേരള സംഗീത നാടക അക്കാദമി, സംഗീത നാടക അക്കാദമി, കേരള സർവകലാശാല സെനറ്റ്‌ എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. സംസ്‌ഥാന പ്രൊഫഷനൽ നാടകമത്സരത്തിൽ മികച്ച സംവിധായകനുളള അവാർഡ്‌ നാലുപ്രാവിശ്യം ലഭിച്ചു. കേരള സംഗീതനാടക അക്കാദമി അവാർഡും ഫെല്ലോഷിപ്പും കേന്ദ്രമാനവശേഷിവകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ അമേച്ചർ സംഘടനയായ സുവർണരേഖയിലും പ്രൊഫഷനൽ സമിതിയായ കാർത്ത്യായനി തീയെറ്റേഴ്‌സിലും പ്രവർത്തിക്കുന്നു.

ഭാര്യ ഃ കെ. ആശ.

വിലാസം

കാർത്ത്യായനി തിയേറ്റേഴ്‌സ്‌

വട്ടിയൂർക്കാവ്‌

തിരുവനന്തപുരം - 695013


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited