Sep 20 04:01:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ജെ. തോമസ്‌

സി.ജെ. തോമസ്‌

മലയാള നാടകകൃത്തും നിരൂപകനും. 1918 നവംബർ 14-ന്‌ കൂത്താട്ടുകുളത്തു ജനിച്ചു. 1939-ൽ ബി.എ. പാസായി. രണ്ടു കൊല്ലക്കാലം അദ്ധ്യാപകൻ. പിന്നീട്‌ തിരുവനന്തപുരം ലോകോളജിൽനിന്ന്‌ നിയമബിരുദം നേടി. ലോകോളജ്‌ വിദ്യാഭ്യാസകാലത്ത്‌ വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തനത്തിലൂടെ രാഷ്‌ട്രീയത്തിലെത്തി. തുടർന്ന്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ അംഗമായി. അഞ്ചാറുകൊല്ലത്തെ സജീവ രാഷ്‌ട്രീയപ്രവർത്തനത്തിനുശേഷം രാഷ്‌ട്രീയരംഗത്തുനിന്നു വിരമിച്ചു. കുറച്ചുകാലം എം.പി. പോൾസ്‌ കോളജിൽ അദ്ധ്യാപകനായിരുന്നു. സോഷ്യലിസം (1948), മതവും കമ്മ്യൂണിസവും (1948), അവൻ വീണ്ടും വരുന്നു (1949), ഉയരുന്ന യവനിക (1950), വിലയിരുത്തൽ (1951) എന്നീ കൃതികളെഴുതി. ഇവയ്‌ക്കുപുറമെ പത്തു നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ഇതിൽ നാലെണ്ണം സ്വതന്ത്രകൃതികളാണ്‌ഃ 1128 ൽ ക്രൈം 27, ശലോമി, ആ മനുഷ്യൻ നീ തന്നെ, വിഷവൃക്ഷം.

ആന്റിഗണി, ഭൂതം, കീടജന്മം, ലിസിസ്‌ട്രാറ്റ, ഈഡിപ്പസ്‌ എന്നിവ തർജമകൾ. പിശുക്കന്റെ കല്യാണം ഒരനുകരണനാടകവും. ഇവൻ പ്രിയ പുത്രൻ, ധിക്കാരിയുടെ കാതൽ, മനുഷ്യന്റെ വളർച്ച എന്നിവയാണ്‌ മറ്റു കൃതികൾ. ഗോർക്കിയുടെ ജനുവരി ഒമ്പത്‌, കൊയ്‌സ്ലരുടെ നട്ടുച്ചയ്‌ക്കിരുട്ട്‌, കെ.എം. പണിക്കരുടെ രണ്ടു ചൈനയിൽ എന്നിവയും സി.ജെ. വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഡെമോക്രാറ്റ്‌, കഥ, ചിത്രോദയം, പ്രസന്നകേരളം, നവസാഹിതി തുടങ്ങിയവയുടെ പത്രാധിപസമിതിയിൽ അംഗമായിരുന്നു.

സാഹിത്യ പ്രവർത്തക സഹകരണസംഘം, ഓൾ ഇന്ത്യാ റേഡിയൊ, ദക്ഷിണ ഭാഷാ ബുക്‌ട്രസ്‌റ്റ്‌, ഡെമോക്രാറ്റിക്‌ പബ്ലിക്കേഷൻസ്‌ തുടങ്ങിയ സ്‌ഥാപനങ്ങളിലും പ്രവർത്തിച്ചു. മലയാള പുസ്‌തകങ്ങളുടെ മുഖച്‌ഛായ മാറ്റുന്നതിലും ലളിതമായ രീതിയിൽ കവർചിത്രങ്ങൾ വരയ്‌ക്കുന്നതിലും അദ്ദേഹം മുൻകൈയെടുത്തു. എം.പി. പോളിന്റെ മൂത്ത മകൾ റോസിയെയാണ്‌ വിവാഹം കഴിച്ചത്‌. മൂന്നു കുട്ടികളുണ്ട്‌. 1960 ജൂലൈ 14-ന്‌ വെല്ലൂർ ആശുപത്രിയിൽവച്ച്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited