Nov 20 03:04:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. രാജശേഖരൻ

 

By the same author


എസ്‌. രാജശേഖരൻ

1946ജനുവരി 4-ന്‌ ചേർത്തലയിൽ ജനിച്ചു. അരീപ്പറമ്പ്‌, അർത്തുങ്കൽ, ആലപ്പുഴ, പാലാ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വൈലോപ്പിളളിയുടെ കാവ്യ-ജീവിതദർശനം എന്ന പ്രബന്ധത്തിന്‌ കേരള സർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. ബിരുദം. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ റീഡർ. ഗവൺമെന്റ്‌ കോളജ്‌, സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലെയും പുരോഗമനകലാസാഹിത്യസംഘം പോലുളള കലാസാംസ്‌കാരിക പ്രസ്‌ഥാനങ്ങളുടെയും സജീവപ്രവർത്തകർ. കേരള സർവകലാശാല, സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലെ മലയാള ബിരുദ പഠനസമിതിയംഗം.

വിവിധ ആനുകാലികങ്ങളിലായി നാനൂറോളം ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സാഹിത്യനിരൂപണത്തിനുളള തായാട്ട്‌ അവാർഡ്‌ (1992, ഞാനിന്നിവിടെപ്പാടുമ്പോലെ). മലയാളത്തിൽ ‘കവിത ഇന്ന്‌’ എന്ന പംക്‌തിക്ക്‌ 1980-ൽ തുടക്കം കുറിച്ചു. കവിതയുടെ ജാതകം, കവിത വെളിച്ചത്തിലേക്ക്‌, ഞാനിന്നിവിടെപ്പാടുമ്പോലെ, കവിത ഇന്ന്‌, നോവലിന്റെ വിതാനങ്ങൾ, വൈലോപ്പിളളിഃ കവിതയും ദർശനവും (സാഹിത്യവിമർശനം), നിലാവിന്റെ ക്രൗരം, പകലിറങ്ങുമ്പോൾ (കവിതകൾ) തുടിങ്ങിയവയാണ്‌ കൃതികൾ. ‘ഓയെൻവിക്കവിത’, ‘വൈലോപ്പിളളിക്കവിതാസമീക്ഷ’, ‘കവിതഃ വിതയും കൊയ്‌ത്തും’, ‘നമ്മുടെ ഭാഷ’ (ഇ.എം.എസ്‌) എന്നീ കൃതികളുടെ എഡിറ്റർ.

ഭാര്യഃ വി. സീതമ്മാൾ

മക്കൾഃ അതുൽ രാജ്‌, ആദ്യാ രാജ്‌.

വിലാസംഃ

സാഹിതി

തൈക്കാട്‌,

തിരുവനന്തപുരം -14.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited