Nov 21 15:52:19 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലചന്ദ്രൻ ചുളളിക്കാട്‌

ബാലചന്ദ്രൻ ചുളളിക്കാട്‌

1957 ജൂലൈ 30ന്‌ പറവൂരിൽ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളജിൽനിന്ന്‌ ബിരുദമെടുത്തു. 1990 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുളള 20,000 രൂപയുടെ സംസ്‌കൃതി അവാർഡ്‌ നിരസിക്കുകയും സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂഡൽഹി, കൽക്കട്ട, ലഖ്‌നൗ, അഗർത്തല, റൂർഖല, ബാംഗ്‌ളൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുളളിൽ നടന്ന ദേശീയ സാഹിത്യ സമ്മേളനങ്ങളിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു. 1994 സെപ്‌റ്റംബർ ആലുവയിൽവച്ച്‌ സാഹിത്യ അക്കാദമിയുടെയും സുരഭിയുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻഭാഷകളിലെ 220 സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ‘മാനസോത്സവം’ എന്ന ദേശീയ സാഹിത്യ സമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനറായി പ്രവർത്തിച്ചു.

1997 നവംബർ ഒന്നിന്‌ സ്വീഡനിലെ ഗോട്ടൻബർഗ്‌ നഗരത്തിൽ നടന്ന അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തോടനുബന്ധിച്ച അന്താരാഷ്‌ട്ര സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു. 1998 ജൂലൈയിൽ അമേരിക്കയിലെ റോച്ചസ്‌റ്റർ നഗരത്തിൽ ‘ഫൊക്കാന’ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തു.

1999 ഒക്‌ടോബർ-നവംബറിൽ സ്വീഡിഷ്‌ സർക്കാറിന്റെയും സ്വീഡിഷ്‌ റൈറ്റേഴ്‌സ്‌ യൂണിയന്റെയും നോബൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച്‌ സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻ സാഹിത്യകാരസംഘത്തിൽ അംഗമായിരുന്നു.

അമേരിക്ക, സ്വീഡൻ, ഡെൻമാർക്ക്‌, ഒമാൻ, ഖത്തർ എന്നീ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.

ഇപ്പോൾ എറണാകുളം സബ്‌ട്രഷറിയിൽ ജോലി ചെയ്യുന്നു.

പതിനെട്ട്‌ കവിതകൾ(1980), അമാവാസി (1982), ഗസൽ (1987), മാനസാന്തരം (1994), ഡ്രാക്കുള (1998) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചിദംബരസ്‌മരണ ഗദ്യകൃതിയാണ്‌. ഹിന്ദി, ബംഗാളി, മറാത്തി, അസമിയ, പഞ്ചാബി, കന്നട, തമിഴ്‌ എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, സ്‌പാനിഷ്‌, സ്വീഡിഷ്‌ എന്നീ വിദേശഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു.

ഭാര്യഃ വിജയലക്ഷ്‌മി. മകൻഃ അപ്പു.

വിലാസംഃ

നീലാംബരി

31&​‍്‌350, ഇടപ്പളളി പി.ഒ.

കൊച്ചി 682 024.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited