Nov 17 20:18:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിജയലക്ഷ്‌മി

വിജയലക്ഷ്‌മി

1960 ഓഗസ്‌റ്റ്‌ 2-ന്‌ എറണാകുളം ജില്ലയിലെ പെരുമ്പിളളിയിൽ ജനിച്ചു.

അച്‌ഛൻ ഃ കുഴിക്കാട്ടിൽ രാമൻ വേലായുധൻ. അമ്മ ഃ കമലാക്ഷി.

ചോറ്റാനിക്കര ഗവണ്മെന്റ്‌ സ്‌കൂൾ, എറണാകുളം സെന്റ്‌ തെരേസാസ്‌ വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്‌ത്രത്തില ഒന്നാം ക്ലാസ്സോടെ ബിരുദവും 1982-ൽ മലയാളഭാഷയിലും സാഹിത്യത്തിലും ഒന്നാംക്ലസ്സും ഒന്നാം റാങ്കും നേടി ബിരുദാനന്തര ബിരുദവും. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. തപാൽവകുപ്പിൽ ജോലി ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ എറണാകുളത്ത്‌ ടെലികോമിൽ. 1977-ൽ കലാകൗമുദിയിൽ കവിത പ്രസിദ്ധികരിച്ചുകൊണ്ട്‌ സാഹിത്യ രംഗത്തെത്തി. 1980-ലെ കേരള സർവകലാശാല യുവജനോത്സവത്തിൽ കഥയ്‌ക്കും കവിതയ്‌ക്കും ഒന്നാം സമ്മാനം ലഭിച്ചു.. 1982-ൽ കവിതയ്‌ക്കുളള കുഞ്ചുപിളള അവാർഡ്‌. ലളിതാംബിക അന്തർജനം സ്‌മാരക പുരസ്‌കാരം (1992), അങ്കണം സാഹിത്യ പുരസ്‌കാരം (19930, കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1994), വൈലോപ്പിളളി അവാർഡ്‌ (1995) എന്നിവ കരസ്‌ഥമാക്കിയ മൃഗശിക്ഷകൻ, ചങ്ങമ്പുഴ അവാർഡും (1995) ഇന്ദിരാഗാന്ധി സാഹിത്യ അവാർഡും (1995) വി.ടി. ഭട്ടതിരിപ്പാട്‌ സ്‌മാരക അവാർഡും (1997) നേടിയ തച്ചന്റെ മകൾ, മഴതൻ മറ്റേതോ മുഖം എന്നി കവിതാസാമഹാരങ്ങൾ പ്രസിദ്ധീകരിച്ചു.

ഭർത്താവ്‌ ഃ ബാലചന്ദ്രൻ ചുളളിക്കാട്‌. മകൻ ഃ അപ്പു.

വിലാസം

നീലാംബരി

ശ്രാമ്പിക്കൽ

മേനോൻപറമ്പ്‌ റോഡ്‌

ഇടപ്പളളി, കൊച്ചി - 24


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited