കോര ചെഞ്ചിട്ടയില്‍
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള ബ്രഹ്മമംഗലത്ത് മത്തായിയുടെയും ഏലിയുടെയും മകനായി 1928-ല്‍ ജനിച്ചു ബ്രഹ്മമഗലം ഗവണ്മെന്റ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം വിദ്യാഭ്യാസത്തിനുശേഷം കുടുംബത്തിലെ കൃഷികാര്യങ്ങള്‍ ശ്രദ്ധിച്ച് നാട്ടില്‍ത്തന്നെയായിരുന്നു താമസം വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ത്തന്നെ ധാരാളം വായിക്കുന്ന ശീലം ഉണ്ടായിരുന്നു നാട്ടില്‍ വായനശാല തുടങ്ങിയപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും വായന ഒരു ശീലമാക്കി മാറ്റുകയും ചെയ്തു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പല ആനുകാലീക പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ലേഖനങ്ങളും കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന അപ്നാദേശ് മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്
ഭാര്യ - ഏലിയാമ്മ(ഇപ്പോള്‍ ജീവിച്ചിരിപ്പില്ല)
മക്കള്‍ - ഷാജി ജോര്‍ജ് മേരി ലിസി സജി ജോര്‍ജ് (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല)
മേല്‍ വിലാസം
കരിപ്പാടം പി ഒ
തലയോലപ്പറമ്പ്
കോട്ടയം
ഫോണ്‍ :04829-272066