Sep 26 06:31:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദേശമംഗലം രാമകൃഷ്‌ണൻ

ദേശമംഗലം രാമകൃഷ്‌ണൻ

1948 മെയ്‌ 16ന്‌ തലപ്പിളളിത്താലൂക്കിൽ ദേശമംഗലത്ത്‌ ജനിച്ചു. നാട്ടിലും ചെറുതുരുത്തിയിലും സ്‌കൂൾ വിദ്യാഭ്യാസം. പട്ടാമ്പി സംസ്‌കൃതകോളജിൽനിന്ന്‌ എം.എ. മലയാളം. കോഴിക്കോട്‌ സർവകലാശാലയിൽ ഡോ. കെ.എൻ. എഴുത്തച്ഛന്റെ കീഴിൽ ഗവേഷണം ചെയ്‌ത്‌ പി.എച്ച്‌. ഡി. നേടി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിന്‌ അർഹനായി. 1975 മുതൽ ‘89 വരെ വിവിധ ഗവ.കോളജുകളിൽ അദ്ധ്യാപകൻ. 1989 മുതൽ കേരള സർവകലാശാലയിൽ മലയാള വിഭാഗം റിഡർ.

കൃഷ്‌ണപക്ഷം, വിട്ടുപോയ വാക്കുകൾ, താതരാമായണം, ചിതൽവരും കാലം (കവിതാസമാഹാരങ്ങൾ); ഡെറക്‌ വാൽകോട്ടിന്റെ കവിതകൾ, സ്‌ത്രീലോകകവിത, ഭാരതീയകവിതകൾ(വിവർത്തനകൃതികൾ), ഭവിഷ്യത്‌ചിത്രപടം, തെലുഗുകവിത 1900-80 (ഭക്‌തവത്സലറെഡ്‌ഡിയുമൊന്നിച്ച്‌ നിർവഹിച്ച വിവർത്തനങ്ങൾ), കാവ്യഭാഷയിലെ പ്രശ്‌നങ്ങൾ(പഠനങ്ങൾ-എഡിറ്റർ), കവിയുടെ കലാതന്ത്രം (ഗവേഷണപ്രബന്ധം) വഴിപാടും പുതുവഴിയും (ലേഖനങ്ങൾ), പ്രരോദനം-പാഠവ്യാഖ്യ എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ ശ്രീകുമാരി. മകൾഃ നിമിഷ.

വിലാസംഃ

മലയാളവിഭാഗം

കേരള സർവകലാശാല

കാര്യവട്ടം, തിരുവനന്തപുരം-695 581


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited