Nov 12 23:06:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മൃണാളിനി സാരാഭായി

മൃണാളിനി സാരാഭായി

നർത്തകി, നൃത്തസംവിധായിക, എഴുത്തുകാരി. ഭാരതീയ നൃത്തകലയുടെ ചൈതന്യം വിദൂരങ്ങളിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകൾ. യശഃശരീരനായ ഡൊ. വിക്രം സാരാഭായി ആയിരുന്നു ഭർത്താവ്‌. നർത്തകിയും അഭിനേത്രിയും പ്രസാധകയുമായ മല്ലികാസാരാഭായി മകളും. വിദ്യാഭ്യാസം ലണ്ടനിൽ. ശാന്തിനികേതനം, കേരള കലാമണ്ഡലം, കലാക്ഷേത്രം (അഡയാർ), യു.എസ്‌. അക്കാദമി ഒഫ്‌ ഗ്രമാറ്റിക്‌ ആർട്‌സ്‌ എന്നിവിടങ്ങളിൽ നൃത്തം അഭ്യസിച്ചു. അലയൻസ്‌ ഫ്രഞ്ചൈസിന്റെ പ്രസിഡന്റ്‌, സംഗീതനാടക അക്കാദമി അംഗം, നാഷനൽ പെർഫോമിങ്ങ്‌ ആർട്‌സിന്റെ ഓണററി കൺസൾട്ടന്റ്‌ എന്നീ നിലകളിൽ സേവനമനുഷ്‌ഠിക്കുന്നു. വീരശൃംഖല, നാട്യകലാശിഖാമണി, പത്‌മശ്രീ, കേരള സംഗീതനാടക അക്കാമദി ഫെലോഷിപ്പ്‌, സംഗീത നാടക അക്കാദമി അവാർഡ്‌, വിശ്വഭാരതിയുടെ ദേശികോത്തമ തുടങ്ങി നിരവധി ബഹുമതികൾ. അഹമ്മദാബാദിൽ ദർപ്പണ അക്കാദമി ഒഫ്‌ പെർഫോമിങ്ങ്‌ ആർട്‌സ്‌ എന്ന സ്‌ഥാപനം നടത്തുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited