Sep 19 09:33:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിദ്യാൻ ജി. കുമാരൻനായർ

വിദ്യാൻ ജി. കുമാരൻനായർ

1897ൽ ചേർത്തലയ്‌ക്കടുത്ത്‌ അരൂരിൽ ജനിച്ചു. സ്വമാതുലൻതന്നെയായിരുന്നു ആദ്യത്തെ ഗുരുനാഥൻ. പിന്നീട്‌ സ്‌കൂളിൽ ചേർന്നു. പഴയ സ്‌കൂൾ ലീവിങ്ങ്‌ പരീക്ഷ ജയിച്ച്‌ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി. സംസ്‌കൃതപഠനം പിന്നെയും തുടർന്നു. 1931ൽ മദ്രാസ്‌ സർവകലാശാലയുടെ വിദ്വാൻപരീക്ഷ പാസ്സായി. അതിനുശേഷം കുമ്പളങ്ങി സെന്റ്‌ പീറ്റേഴ്‌സ്‌ ഹൈസ്‌കൂളിൽ ഭാഷാദ്ധ്യാപകൻ. 1957ൽ അദ്ധ്യാപകവൃത്തിയിൽനിന്ന്‌ വിരമിച്ചു. ബാല്യത്തിൽത്തന്നെ കവിതാ രചനയ്‌ക്ക്‌ തുടക്കം കുറിച്ചു. 20​‍ാം വയസ്സിൽ ‘മോഹനാംഗീപരിണയം’ എന്നൊരു സംഗീതനാടകം എഴുതി. അക്കാലത്തെ ചില നാടകസംഘങ്ങൾക്കുവേണ്ടി ‘മോദിനീചോരണം’, ‘ചന്ദ്രഹാസൻ’, ‘വിധിവിലാസം’ എന്നീ മൂന്നു സംഗീതനാടകങ്ങള രചിക്കുകയും അവ പല സ്‌ഥലങ്ങളിൽ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ഒന്നും അച്ചടിപ്പിച്ചില്ല. 1937ൽ ‘പാത്രചരിതം’ ആട്ടക്കഥ എഴുതി പ്രസിദ്ധപ്പെടുത്തി. പന്ത്രണ്ടോളം ഹരികഥകളും രചിച്ചു. ജോലിയിൽനിന്നു വിരമിച്ച ശേഷം ‘ഭോജപ്രബന്ധം’, ‘ശ്രീഹർഷചരിതം’, ‘ദശകുമാരചരിതം’, ‘കഥാസരിത്‌സാഗരം’ എന്നിവ വിവർത്തനം ചെയ്‌തു.

1987 സെപ്‌തംബർ 14ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited