Sep 21 14:57:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.എം. അനുജൻ

 


ഒ.എം. അനുജൻ

1928 ജൂലായ്‌ 20-നു പാലക്കാടു ജില്ലയിൽ വെളളിനേഴിയിലുളള ഒളപ്പമണ്ണ മനയ്‌ക്കൽ ജനിച്ചു. ഒറ്റപ്പാലം, പാലക്കാട്‌, മദിരാശി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പഠിച്ചു. തിരുവനന്തപുരത്ത്‌ യൂനിവേഴ്‌സിറ്റി കോളജിൽനിന്നു മലയാളം എം.എ.യും ദൽഹി സർവകലാശാലയിൽനിന്ന്‌ വൃത്തശാസ്‌ത്രത്തിൽ പി.എച്ച്‌.ഡി. ബിരുദവും നേടി. മദിരാശി പ്രസിഡൻസി കോളജിൽ മലയാളം അസിസ്‌റ്റന്റ്‌ പ്രൊഫസറായും ദൽഹി സർവകലാശാലയിൽ മലയാളം പ്രൊഫസറും ആധുനികഭാരതീയ ഭാഷാ വിഭാഗത്തിന്റെ തലവനുമായി 33 വർഷത്തിലേറെ അദ്ധ്യാപനം. ഇപ്പോൾ റിട്ടയർ ചെയ്‌ത്‌ എറണാകുളത്തു താമസിക്കുന്നു.

ഒമ്പതു കവിതാഗ്രന്ഥങ്ങളും ഒരു ചെറുകഥാസമാഹാരവും വിദേശയാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സാംസ്‌കാരിക വിനിമയപരിപാടിയനുസരിച്ച്‌ റഷ്യ, പോളണ്ട്‌, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങളും ഫൊക്കാനാ സമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയും സന്ദർശിച്ചിട്ടുണ്ട്‌.

വിലാസംഃ

പ്രതിഭ

പൊന്നേത്ത്‌ സൗത്ത്‌ റോഡ്‌

ചിലവന്നൂർ

കൊച്ചി-682 020


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited